ഫ്രീ ഹോം ഡെലിവറി

Wednesday, May 20, 2009

അടുത്ത IPL ന് കേരളത്തീന്ന് ടീം !!

ബേക്കറി കച്ചവടം നിർത്തി നാട്ടില് ചെന്ന് എന്തേലും ലൊട്ട് ലൊടുക്ക് ബിസിനസ് ചെയ്യണമെന്ന് ശ്ശി നാളായി ബിചാരിക്കണേന്ന്.. എന്തുട്ട് ബെടക്ക് ചെയ്യണമെന്ന് നിക്കാണേൽ ഒരു പുടിയുമില്ല..
അങ്ങനിരിക്കുമ്പളാണ് മ്മടെ ബീവി ഒരു ടെക്നിക്ക് പറഞ്ഞത്.. ആ‍ലോചിച്ചപ്പം സംഗതി കൊള്ളാന്ന് !.. ദിമ്പടി പെരുക്കനെ തടയേം ചെയ്യും. വേറൊന്നുമല്ലന്ന്; ബരണ കൊല്ലം കേരളത്തീന്ന് ഒരു ക്രിക്കറ്റ് ടീമുണ്ടാക്കി IPL ലോട്ട് ഇറക്കി ബിട്ടാലാ ?? ഇതിന്റെ ഹിക്ക്മത് ഇതുവരെ പുടികിട്ടിയില്ലേലും കായ് തടയണ കാര്യമല്ലേ... ഒള്ളതെല്ലാം വിറ്റുപെറുക്കീട്ടാണേലും ഒരെണ്ണം തട്ടിക്കൂട്ടാമെന്ന്...

കേരളത്തീന്നാവുമ്പം വല്ല നക്കാ പിച്ചാ കൊടുത്താ തെറിപ്പ് പിള്ളാരെ കിട്ടൂല്ലേ... ദിപ്പ കേൾക്കണ് കളിച്ച പഹയന്മാരെല്ലാം കോടികളു ഒണ്ടാക്കീന്ന്.. മൊതലാളിമാരാണേല് ഒടുക്കലത്തെ ലാഫത്തിലാണെന്നും... തോറ്റാലും സാരമില്ലെന്ന്, തുട്ട് തടയുമെങ്കി ഒരു കൈ നോക്കിയാലാ ?? നിങ്ങളെന്ത് പറയേണ് ?..

ടീമായാല് ആദ്യം ഒരു മൊഞ്ചുള്ള പേരു വേണ്ടെ... മ്മടെ മനസില് തോന്നണ പേരുകളാണേല് അത്രക്ക് അങ്ങട്ട് പോര.. ന്നിട്ടും ഞമ്മള് ഒന്നുരണ്ടെണ്ണം ശരിയാക്കി ബെച്ചിരിക്ക്ണ്.. ഇത് ബലിയ മുസീബത്ത് പണിയാണപ്പാ ....

ഇപ്പോ കളിക്കണ ഹമുക്കുകളുടെ പേരൊക്കെ കേട്ടില്ലേ... എന്താ ഒരു ഗമ. നൈറ്റ്, റൈഡറ്, റോയല്,ചാർജറ്,കിങ്ങ്സ്,ഡെവിള്.....

ഇങ്ങനത്തെ രണ്ടുമൂന്ന് ഉഷാറു വാക്കുകള് കിട്ടിയായിരുന്നേല് അത് പരത്തി ബെച്ച് മുൻപിലോ പിറകിലോ “കോയിക്കോട്“ (മ്മടെ സ്ഥലം തന്നേന്ന്) ന്നാ “കേരളാ” ന്നാ ഫിറ്റ് ചെയ്താല് സംഗതി ജോറായേനേ.. ഞമ്മള് അങ്ങനെ രണ്ടുമൂന്നെണ്ണം തയാറാക്കി ബെച്ചിട്ടൊണ്ട്.. ദാണ്ടേ....

1. ‘കോയിക്കോടൻ തണ്ടർ സ്റ്റോം‘ അല്ലെങ്കില് ‘കേരളാ തണ്ടർ സ്റ്റോം‘
2. ‘മിന്നൽ പിണർ കോയിക്കോട്‘ അല്ലെങ്കില് ‘മിന്നൽ പിണർ കേരളം‘
3. ‘ഉസ്മാനിക്കാസ് സൂപ്പർ കുബൂസ്’ അല്ലെങ്കില് ‘ഉസ്മാനിക്കാസ് സൂപ്പർ കുബൂസ്’ (ഇത് എങ്ങനേണ്ട്??)

പക്കേങ്കി മ്മക്ക് ഇതൊന്നും അത്രക്ക് അങ്ങട് പിടിച്ചിട്ടില്ല.. പിന്നിപ്പോ നല്ലൊരു എപേരില്ലാതെ എങ്ങനാപ്പാ ഒരു ടീമൊണ്ടാക്കണേ ??

ഞമ്മളേക്കാളും മിടുക്കന്മാരായ നിങ്ങള് ചങ്ങായി മാർക്ക് എന്തേലും പേര് പറയാനണ്ടാ ???

ഏറ്റവും നല്ല പേര് പറയുന്ന ഒരു ശെയ്ത്താന് / ശെയ്ത്താനിക്ക് ഒരു കൊല്ലത്തേയ്ക്കുള്ള കുബൂസ് ബിൽകുൽ ബെറുതേ തരുന്നതാണ്. (ദുബായീല് എവിടെ ആണേലും പൊരേല് ബരെ എത്തിച്ച് തരും)

എന്നാപ്പിന്നെ ങ്ങളു പേരു പറഞ്ഞാട്ടീ !!

9 comments:

ഹന്‍ല്ലലത്ത് Hanllalath said...

:)

ശ്രീ said...

പേരെന്തായാലും നല്ല ഐഡിയ തന്നെ ഉസ്മാനിക്കാ...
:)

‘കോയിക്കോടന്‍ കോമാളീസ്’ ന്നായാലോ? ‘കോയിക്കോടന്‍ കോബ്രാസ്’ ന്നോ(ഒരു കോ കോ ഇരിയ്ക്കട്ടേന്ന്) അല്ലേല്‍ ‘കേരളാ കേഡറ്റ്സ്’ ന്നാവാം :)

Calvin H said...

കോഴിക്കോട് നൈറ്റ് റൈഡേഴ്സ് ന്നാവാം എന്തേയ്? ബ്ലോഗ് എഴുതുന്ന കാര്യം ഞാനേറ്റ്...

ഫസല്‍ ബിനാലി.. said...

"ശൈത്താന്‍സ് 11 കോഴിക്കോട്"

ചെറിയപാലം said...

ങ്ങക്ക് മുട്ടായിത്തെരുവില് കുബ്ബൂസ് കച്ചോടം തൊടങ്ങിക്കൂടെ മൻസാ.. ഹല്ലാതെ ബെറുതെ മാണ്ടാത്ത ഹലാക്ക് ഒക്കെ ബലിച്ച് തലേന്റെ ഉള്ളിൽ കേറ്റണോ??
...ന്നട്ട് അബടെ കുത്തിര്ന്ന് നീട്ടി ബിളിച്ചോളീ...കുബ്ബൂസ്..കുബ്ബൂസേയ്...പൂ‍യ്......(ഒടുക്കത്തെ ഓരോ..ഓർമ്മകളേയ്)

ഉറുമ്പ്‌ /ANT said...

ഇതു വായിച്ചപ്പോൾ “വരവേൽ‌പ്പ്” എന്ന സിനിമ ഓർമ്മ വന്നത് എന്റെ തെറ്റാണോ?

Unknown said...

KOLLAM......USMANKAAA;KUBOOSE PAVAPETTAWANTEYUM PANNAKKARANTEYUM ANNAM.SHAFI VAILATHOOR.MLP...SAUDI
ARABIA.THANKYOU.

Anonymous said...

kozikodan usboos.......... engane?

:: VM :: said...

കുണ്ടന്‍സ് കോയിക്കോട് എന്നാക്കിയാലോ?