ഫ്രീ ഹോം ഡെലിവറി

Tuesday, December 29, 2009

ഹൈടെക്ക് എന്റർടെയിന്മെന്റ്

"ഡേയ് ഇതിലെങ്ങനാഡേയ് ചീട്ട് കളിക്കുന്നേ?? “

“ഒരു പിടിയുമില്ലണ്ണാ”

“നിനക്ക് പാട്ട് കേൾക്കാൻ അറിയാമാ ?”

“ഇല്ലണ്ണാ”

“ചാറ്റ് ചെയ്യാനാ”

“അതെന്തോന്ന് ??”

“ആ... പഷ്ട് “

“സിനിമയെങ്കിലും നടക്കുമോടേയ് ?”

“അതറിയാമണ്ണാ..”

“ഓ .. ആശ്വാസം”

“സി.ഡി വല്ലതും ഇരുപ്പോണ്ടോടേയ് ?”

“ഇപ്പോ ഇല്ലണ്ണാ... എന്താ തപ്പണാ?”

“പോയി എന്തേലും തപ്പിക്കൊണ്ട് വാടേയ്”

“ശരിയണ്ണാ...”

“അണ്ണാ..... കിട്ടിയണ്ണാ...... “

“ഏതാടാ കിട്ടിയത് ??? നല്ലതുവല്ലോം ആണോഡേയ് ??”

“പൊളപ്പൻ അണ്ണാ....”

“ആ.... ഇത് കൊണ്ട് അങ്ങനേലും വല്ല പ്രയോജനം ഉണ്ടാവട്ടടേയ് “

........................
........................

ഇന്നലെ രാത്രി എം.എൽ.എ ഹോസ്റ്റലിൽ നടന്നിരിക്കാൻ സാധ്യതയുള്ള ഒരു സംഭാഷണം..

(വാർത്ത: എം.എൽ.എ മാർക്ക് സ്വതന്ത്ര സോഫ്റ്റ്വെയറോടു കൂടിയ പുതിയ ലാപ്ടോപ്പുകൾ വിതരണം ചെയ്തു..)

Thursday, December 24, 2009

നീതി, നിയമം.....ത്ഫൂ....


14 വയസുള്ള ഒരു പാവം പെൺകുട്ടിയെ മാനഭംഗപ്പെടുത്തി ആത്മഹത്യക്ക് പ്രേരിപ്പിച്ച് കൊന്ന, അവളുടെ കുടുംബത്തെ വിടാതെ വേട്ടയാടിയ, നീതിപാലകന്റെ കുപ്പായമണിഞ്ഞ് മാറിമാറി വന്ന സർക്കാരുകളുടെ തലോടലുകളേറ്റ് സംസ്ഥാന ഡിജിപി വരെയായ ഒരു നീതിപാലകനു 19 വർഷങ്ങൾക്കിപ്പുറം ശിക്ഷവിധിച്ചു നമ്മുടെ നീതി പീഠം,


ലജ്ജ തോന്നുന്നു ഈ നാട്ടിൽ ജനിച്ചതിനെയോർത്ത് !!

നീതി......നിയമം....... ത്ഫൂ !!!!

Monday, December 21, 2009

മാതൃഭൂമിയുടെ ചില ‘കളികൾ’

ഒരു ക്രിക്കറ്റ് ഭ്രാന്തനായിട്ടും ഇന്നലത്തെ കളി കാണാൻ പറ്റിയില്ലല്ലോ എന്ന വിഷമത്തിലായിരുന്നു. രാവിലെ തന്നെ രണ്ട് മൂന്ന് പത്രത്തില് അതിന്റെ വിവരങ്ങളൊക്കെ വായിച്ച് ഒന്ന് പുളകം കൊള്ളാമെന്ന് കരുതിയാണ് ആദ്യമേ മനോരമയിൽ കേറിയത്. കളിയുടെ റിപ്പോർട്ടിങ്ങ് അത്ര പോര എന്ന് തോന്നിയപ്പോൾ പിന്നെ മാതൃഭൂമി നോക്കിയേക്കാമെന്ന് വെച്ചു. സംഗതി കൊള്ളാം. കാര്യങ്ങൾ  നല്ല വെടിപ്പായി എഴുതിയിട്ടുണ്ട്. വായിച്ച് വായിച്ച് അവസാ‍നമെത്തിയപ്പോൾ ദാണ്ടേ താഴെ കമ്പ്ലീറ്റ് സ്കോർ കാർഡ് നല്ല വെടിപ്പായിട്ട് പറ്റിച്ചു വെച്ചിരിക്കണ്. ഒറ്റ നോട്ടത്തിൽ തന്നെ നല്ല മുഖപരിചയം തോന്നിയപോലെ. 
“ഇവങ്കളെ എങ്കയോ പാർത്തമാതിരി ...“
ഒന്നൂടെ സൂക്ഷിച്ച് നോക്കിയപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് വശം ക്ലിയറായത്. ബാക്കി നിങ്ങളു തന്നെ തീരുമാനീര്.

മാതൃഭൂമിയുടെ റിപ്പോർട്ട്

ഒർജിനൽ സ്കോർകാർഡ്

അതോ ഇനി എനിക്ക് തെറ്റിയതാണോ? ലിവരുടേത് ലവരു അടിച്ച് മാറ്റിയതാണോ. അതോ ലവരുതന്നാണോ ലിവര് ? ആകെ കൺഫ്യൂഷൻ... 

Thursday, December 10, 2009

ലവണ തൈലം !

ലവണ തൈലം തേച്ച് തേച്ച് മ്മടെ ചങ്ങായീന്റെ പെമ്പിളേടെ ഏഴ് മാസം ഗർഭം ഇപ്പം മൂന്ന് മാസം ആയീന്ന് !! 


എന്നാലെന്താ വയറു കുറഞ്ഞീലേ !!

Sunday, November 29, 2009

വല്ലതും നടക്കുമോ ?

നാളെ ഡിസംബർ ഒന്ന്.

സിയാബ്...................

ചുമ്മാ എല്ലാരേം ഒന്ന് ഓർമ്മിപ്പിച്ചതാ... വെറുതേ... ഒരു രസത്തിനു.. :)

Saturday, November 21, 2009

ഇതെങ്ങനെ സഹിക്കും ?

ദേശീയ ദുരന്തം !!




അഖില ലോക കുടിയന്മാരേ ഒരിറ്റു കണ്ണീർ പൊഴിക്കൂ... 


മനസിലായില്ലേ ? സംഗതിമൊത്തം ബിയറാ ബിയറ്.....

Tuesday, November 17, 2009

ചുമ്മാ കൊർച്ച് വീടുകൾ

ആന്റപ്പേട്ടന്റെ വീട്



പാപ്പച്ചൻ മേസ്തിരീടെ വീട്

ജോസൂട്ടിച്ചായന്റെ വകേലെ പെങ്ങടെ എളയ അനിയച്ചാർടെ വീട്



തെക്കേലെ വറത് മാപ്ലേടെ മൂന്നാമത്തെ മോന്റെ അളിയച്ചാർടെ വീട്


പോക്കണംകോട് കെട്ടിച്ചയച്ച സൂ‍സിക്കൊച്ചിന്റെ നാത്തൂന്റെ വീട്



എന്റെ വീട്



ഇനി ആരാ കേസു കൊടുക്കുന്നേന്ന് ഒന്ന് കാണാല്ലോ.



(ഉറവിടം തപ്പിയൊന്നും ആരും മെനക്കെടണ്ട.എല്ലാ വീടുകളും ഗൂഗിളീന്ന് പൊക്കിയതാ. ഇനിയിത് ലങ്ങേർടെ അല്ല ലിങ്ങേർടെ ആണെന്നും പറഞ്ഞ് വന്നേക്കർത്. കാര്യം പറഞ്ഞേക്കാം !! )

Sunday, November 15, 2009

ശ്രീമതി ടീച്ചറിനെ മാത്രം പറഞ്ഞിട്ടെന്തിനാ ??

അല്ല... ശ്രീമതി ടീച്ചറിനെ മാത്രം പറഞ്ഞിട്ടെന്തിനാ ? ദാ ഓരോന്ന് കാണുമ്പോ എങ്ങനെ ചിരിക്കാതിരിക്കും ? ഇതിപ്പോ ഇങ്ങ് കേരളത്തീന്നും അങ്ങ് പോയി ശ്രീമതി ഹിലാരി ക്ലിന്റന്റെ മൈസ്പേസ് പ്രൊഫൈലിലാണ് തമാശ.. ഈ മല്ലൂസിന്റെ ഒക്കെ ഒരു കാര്യം..







Sunday, October 25, 2009

വാവേടെ ഗുളിക

അപ്പുറത്തെ ഫ്ലാറ്റില് പുതിയ താമസക്കാര് വന്നു ! നല്ല ആൾക്കാരാട്ടോ. തനി കോഴിക്കോടൻ മാപ്പിളേം പെമ്പ്രെന്നോളും മൂന്ന് കുട്യോളും. മൂത്തത് ഒരു മൊഞ്ചത്തി നാലാം ക്ലാസില്, നടുക്കലത്തെ ഒന്നില്,ലാസ്റ്റത്തെ ഒരു വയസുള്ള ഒരു ചുള്ളൻ. ഇപ്പോ നമ്മടെ അഞ്ച് വയസ്കാരൻ ചങ്ങാതിയുമായി മൂന്നുപേരും വലിയ കൂട്ടിലാ. ഉച്ചയ്ക്ക് സ്കൂളീന്ന് വന്നാല് എല്ലാം കൂടി ഒരു മറിപ്പാ... നമ്മ്ടെ ചങ്ങാതിക്ക് ചെറിയവനെ അങ്ങ് പിടിച്ച മട്ടാ.. എപ്പോ നോക്കിയാലും വാവേ വാവേന്ന് വിളിച്ച് പിറകേ നടക്കണ കാണാം.

ഇപ്പോ ചുള്ളന് ഒരേ നിർബന്ധം. ..നിക്കും വേണം അതോലൊരു വാ‍വ......

കൊഴഞ്ഞില്ലേ !!!

വാവേ തരാന്ന് പറഞ്ഞ് നോക്കി.. ഇപ്പോത്തന്നെ വേണം.. നെക്റ്റ്സ് ഇയർ ആവട്ടെ കുട്ടാ ന്ന് പറഞ്ഞ് നോക്കി! .. എന്നിട്ടും നോ രക്ഷ !!

“കുഞ്ഞിനു വാവേനെ അല്ലേ വേണ്ടത് ?”

“ഉം..”

“തരാട്ടോ..”

“എപ്പോത്തരും?”

“അതൊക്കെ തരാം..”

“എവിട്ന്നാഛാ വാവേനേ മേടിക്കണേ ? ലുലൂന്ന് കിട്ടോ ? “

“ഇല്ല കുട്ടാ.. വാവേനൊന്നും അങ്ങനെ മേടിക്കാൻ കിട്ടൂല്ലാ... “

“പിന്നെങ്ങനാഛാ വാവേണ്ടാവണേ ? “

കൊഴഞ്ഞു !!

“അത്............. അഛൻ അമ്മയ്ക്ക് ഒരു ഗുളിക വാങ്ങി കൊടുത്തതാ.. “

“ഗുളിക കഴിച്ചാല് വാവേണ്ടാവോ ? “

“ഉം..”

“കുഞ്ഞിനു ആൺ വാവേണോ പെൺ‌വാവേണോ ഇഷ്ടം ?”

“നിക്ക് പെൺ വാവ മതി.”

“പെൺ വാവക്ക് വേറേ ഗുളിക വേണോ അഛാ ?”

“ഉം.. ആൺ വാവക്ക് പച്ച ഗുളിക... പെൺ വാവക്ക് മഞ്ഞ ഗുളിക..”

“എന്നാ മ്മ്ക്ക് മഞ്ഞ ഗുളിക മേടിക്കാം.. അഛൻ പാന്റിട് നമ്‌ക്ക് ലുലൂല് പൂവാം ? “

“അയ്യോ... അത് ഇപ്പോ പറ്റൂല്ല.. എല്ലാട്ത്തും അതങ്നെ കിട്ടൂല്ല.. കൊറേ പൈസേം വേണം... അഛൻ ഇനി ശമ്പളം കിട്ടുമ്പം വാങ്ങാട്ടോ...”

“ഉം.... അഛൻ ..ന്നെ പറ്റിക്കാ .നിക്കറിയാം “

“ഇല്ല കുട്ടാ”

“സത്യം ?”

“സത്യം”

ഹോ!! അന്ന് അങ്ങനെ ഒരു വിധം രക്ഷപ്പെട്ടു..

ഇന്നലെ രാത്രി ഉറക്കത്തീന്ന് എണീറ്റ്

“ഇന്നെങ്കിലും അമ്മക്ക് ഗുളിക കൊടുക്കണേ അഛാ.....” ന്ന് !!

Friday, October 23, 2009

ഇങ്ങേരെന്നെ ചിരിപ്പിച്ച് കൊല്ലും !

വെച്ച് നീട്ടാതെ നേരേ കാര്യത്തിലേക്ക് കടക്കാം.

ഭൂലോകത്തിലെ ‘കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപ്പെട്ട’ ഒരേയൊരു കവിയുടെ “എന്റെ കുത്തിക്കുറിക്കൽ” എന്ന മാസ്റ്റർപീസ് കഥയിലെ ചില ഭാഗങ്ങൾ:


“പത്തൊമ്പത്ത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ നാലാംക്ലാസില്‍ പഠിക്കുന്ന സമയം,ഒരു മഴക്കാലം.വീടിനുപുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു (ഭാഗ്യം.. വീടിനകത്തല്ല!!) ,നല്ല ഇടിയും,മിന്നലും ഒപ്പം കുളിര്‍ കാറ്റും.എന്തോ ഒരു അനുഭൂതി എവിടെ നിന്നോ എന്‍ മനസിലേക്കു പടര്‍ന്നുകയറി. (തള്ളേ.. നാലാം ക്ലാസീ പഠിക്കുമ്പം അനുഭൂതിയാ.. ? പൊളപ്പ് തന്നഡേയ്. ഹാ‍ പോട്ട്.) അന്നാദ്യമായ്‌ ഞാന്‍ എന്റെ നോട്ടു ബുക്കില്‍ മഴയെകുറിച്ച്‌ എന്തെക്കെയോ കുത്തികുറിച്ചു.പിന്നീടെപ്പോഴോ എനിക്കു തോന്നുന്നതെല്ലം (തെല്ലം??) ഞാന്‍ എന്‍ (തമിഴാ മലയാളമാ??) ബുക്കില്‍ വീണ്ടും വീണ്ടും (വീണ്ടും -കിടക്കട്ടെ ഒന്നൂടേ എന്റെവക) കുത്തികുറിച്ചു.പിന്നീട്‌ ഒരു നാള്‍ അതെല്ലാം എന്റെ ഉമ്മയറിഞ്ഞു.(കൊളമായി !!) എന്റെ പ്രചോതനവും വിമര്‍ഷകയുമെല്ലാം (എന്തോന്ന് ???) ആദ്യകാലങ്ങളില്‍ എന്റെ ഉമ്മതെന്നെയായിരുന്നു.പിന്നിട്‌ എന്റെ കൂട്ടുകാര്‍ പിന്നെ നാട്ടുകാര്‍ പിന്നെ പിന്നെ എല്ലാവരും ഇപ്പോള്‍ നിങ്ങളും ഈ ബ്ലോഗിലൂടെ എന്റെ പ്രചോതനവും വിമര്‍ഷനവുമായ്‌ (ദോണ്ടേ പിന്നേം ലത് !) നില്‍ക്കുന്നു.കഴിഞ്ഞ വര്‍ഷം ഞാന്‍ ഈ ബ്ലോഗുതുടങ്ങിയതുമുതലുള്ള കവിതകള്‍ മാത്രമേ ഇവിടെ പ്രസിദ്ധീകരിക്കുന്നുള്ളൂ (ഭാഗ്യം !! രക്ഷപ്പെട്ടു...) “


എത്ര അച്ചരപുടതയുള്ള വാക്കുകൾ !!!



ഭൂലോകത്തൂന്നും പരലോകത്തൂന്നും സകലതും കോപ്പിയടി നടത്തി (വിശുദ്ധ ഖുറാനുൾപ്പെടെ) റെക്കോർഡിട്ട നമ്മുടെ മുത്തായ മഹാ കവിയുടെ മഹദ്‌വചനങ്ങൾ ആദ്യമായി കോപ്പിയടി നടത്തിക്കൊണ്ട് ഞാനിതാ അങ്ങേയ്ക്ക് ശിഷ്യപ്പെടുന്നു.. ഗുരുവേ എന്നെയങ്ങ് സ്വീകരിച്ചാലും.......

ശിഷ്യനാവാൻ താല്പര്യമുള്ള ഒരു പാവം “ആരാധകൻ”

Tuesday, October 20, 2009

ഞാനിനി നാട്ടിലേക്കില്ല ...


കണ്ടില്ലേ എത്ര ക്ലിയറായിട്ടാ കാണുന്നേന്ന്.. ദുബായ് എയർപോർട്ടിലാണേല് കൌണ്ടറിലു മൊത്തം പെണ്ണുങ്ങളും !!!

(നാളെ മുതല് ജിമ്മില് ചേരാമ്പൂവാ....... )

Thursday, October 15, 2009

ഇവനെ തല്ലിക്കൊല്ലാൻ ആരുമില്ലേടേയ് ?

ഒരു ഫോർവേഡ് കിട്ടിയതാ. ഇത് കാണാൻ ഭാഗ്യം കിട്ടാത്തവർക്കായി.........

കണ്ടിട്ട് കൈ പെരുത്തിട്ട് വയ്യ. ഈ പൊലയാടി മോനെ ആർക്കേലും ഒന്ന് കണ്ടുപിടിച്ച് തരാമോ ?

അവിടെ ആൺപിള്ളേര് ഒരുത്തനുമില്ലായിരുന്നോടേയ് ഇവനിട്ട് ഒരു പെട കൊടുക്കാൻ....

Wednesday, October 14, 2009

പുതിയൊരു ഗോമ്പറ്റീഷൻ

 ഇതിലേതാ ഒർജിനല് ?

ആദ്യം ഉത്തരം പറയുന്ന പത്ത് പേർക്ക് ഓരോ‍ കിലോ നാ‍രങ്ങാ മുട്ടായി .............................

1. http://nandana2000.blogspot.com/2009/10/blog-post.html

2. http://entepookkalam.blogspot.com/2009/08/blog-post_29.html

3. http://indradhanuss.blogspot.com/2008/11/blog-post_28.html

വേഗം വേഗം ....................

അതോ ഇനി എനിക്ക് തെറ്റിയോ ? 

Tuesday, October 13, 2009

ഈ ഗൂഗിളിന്റെ ഒരു കാര്യം !!

ഈ ഗൂഗിളിനെ കൊണ്ട് തോറ്റു !!! ഭൂമി മൊത്തം വിഴുങ്ങാനുള്ള പ്ലാനാണെന്ന് തോന്നുന്നു. ദാ കണ്ടില്ലേ അടുത്ത കുന്ത്രാണ്ടം .. ഗൂഗിൾ ബിൽഡിങ്ങ് മേക്കർ.




അർമാദിപ്പിൻ !!

Sunday, October 11, 2009

അങ്ങനെ ഞാൻ ഇവിടെത്തി !!

ഇത് കണ്ടാൽ മനസിലാവും ഞാനെങ്ങനെ ഇവിടെത്തീന്ന് ..




Sunday, October 4, 2009

അതിവേഗ ശിക്ഷ !!

15 വർഷം മുൻപ് നടന്ന ഒരു മോഷണ കേസിൽ രണ്ട് പ്രതികളെ അതിവേഗ കോടതി ശിക്ഷിച്ചതായി കഴിഞ്ഞ ദിവസം ഒരു വാർത്താ ചാനലിൽ കണ്ടു.

ലോകത്ത് ഇൻഡ്യയിലല്ലാതെ വേറേ എവിടേലും ഇത്ര വേഗത്തിൽ ശിക്ഷ നടപ്പാക്കാറുണ്ടോ ? അറിവില്ലായ്മയാണേൽ പൊറുക്കണം. അറിയാവുന്നവർ ഒന്ന് പറഞ്ഞുതരൂ...

(ഇനിയിതു വല്ല കോടതിയലക്ഷ്യമോ മറ്റോ ആകുമോ ?.. എന്നാൽ ദേ ഞാന് ഒന്നും പറഞ്ഞതുമില്ല നിങ്ങളാരും കേട്ടതുമില്ല)

കലികാലം !!

Monday, June 15, 2009

ദാസനും വിജയനും വീണ്ടും!

സ്വന്തം ലേഖകൻ
തിരുവന്തോരം, 15/06/2009

പ്രമാദമായ ഒട്ടനവധി കേസുകൾ തെളിയിച്ച ദാസനും വിജയനും വീണ്ടും വിദേശത്തേയ്ക്ക് !!.. ഇത്തവണ വളരെ പ്രത്യേകതകളുള്ള ഒരു കേസാണ് ഇവരെ ഏൽ‌പ്പിച്ചിരിക്കുന്നത്. കേരളത്തിലും ഇൻഡ്യയിൽ മൊത്തത്തിലും ശ്രദ്ധ പിടിച്ചുപറ്റിയ ലാവലിൻ കേസിന്റെ തുടരന്വേഷണവുമായാണ് ഇത്തവണ ദാസനും വിജയനും കടൽ കടക്കുന്നത്. പ്രസ്തുത കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുവാനുണ്ടെന്ന സി.ബി.ഐ യുടെ വിശദീകരണവുമായി ഇതിനേ ചേർത്തു വായിക്കാവുന്നതാണ്. ലാവലിൻ കേസിലെ ഒൻപതാം പ്രതി ചേർക്കപ്പെട്ട ലാവ്ലിൻ കമ്പനിയുടെ വൈസ് പ്രസിഡന്റിനെ ചോദ്യം ചെയ്ത് കസ്റ്റഡിയിലെടുക്കുകയാണ് ലക്ഷ്യമെന്ന് പൊതുവേ കരുതപ്പെടുന്നു.

അടുത്തയാഴ്ച കാനഡയിലേക്ക് പുറപ്പെടുന്ന ദാസനും വിജയനും കേസ് സംബന്ധിയായ വിവരങ്ങളും കേസ് ഡയറിയും കൈമാറിയതായി കേരളാ പോലീസിലെ ഉന്നത ഉദ്ദ്യോഗസ്ഥർ അറിയിച്ചു. പഴയ കിരീട മോഷണം തെളിയിക്കുന്നതിലും കുറ്റവാളികളെ അതി വിദഗ്ദമായി കണ്ടുപിടിച്ചതിലുമുള്ള പ്രാഗൽഭ്യവുമാണ് ഇവരെത്തന്നെ ഈ കേസ് ഏൽ‌പ്പിക്കുവാൻ കാരണമായത് എന്നറിയുന്നു.

അമേരിക്കയിൽ നടന്ന കേസിൽ ദാസനെയാണ് അയക്കാൻ തീരുമാനിച്ചിരുന്നതെങ്കിൽ ഇത്തവണ വിജയനെ കാനഡയിലേക്ക് അയക്കാനാണ് ഗവണ്മെന്റ് ആദ്യം തീരുമാനിച്ചത്. എങ്കിലും പിന്നീടുണ്ടായ ഒരു ഉത്തരവിലൂടെ ദാസനെക്കൂടി ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇതിനുപിന്നിലെ ചരടുവലികൾ അജ്ഞാതമായി തുടരുന്നു.

പണ്ട് വെറുമൊരു സാദാ കോൺസ്റ്റബിളായിരുന്ന വിജയൻ ഇന്ന് ഒരു ഡി.വൈ.എസ്.പി യും എസ്.ഐ ആയിരുന്ന ദാസൻ ഇന്നും എസ്.ഐ ആയിത്തന്നെ തുടരുകയും ചെയ്യുന്നു !.

ഇക്കാലത്തിനിടയിൽ വേർപിരിഞ്ഞ ഇവർ സ്വതന്ത്രമായി പല കേസുകളുടേയും അന്വേഷണ ചുമതല നിർവഹിച്ചിട്ടുമുണ്ട്. ആശ്ചര്യജനകമെന്നു പറയട്ടേ, ദാസൻ കഴിഞ്ഞ കുറേ കാലമായി ഒറ്റക്കു നടത്തിയ പല കേസന്വേഷണങ്ങളും വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയപ്പോൾ വിജയനാവട്ടേ അന്വേഷിച്ച ഭൂരിഭാഗം കേസുകളിലും അത്യുജ്വലമായ വിജയമാണ് കൈവരിക്കാൻ കഴിഞ്ഞത്.

കേസുകൾ തിരഞ്ഞെടുക്കുന്നതിലെ പാളിച്ചകളും അമിത ആത്മവിശ്വാസവുമാണ് പലപ്പോഴും ദാസനു വിനയായി മാറിയത്. ഈയിടെ അന്വേഷിച്ച ‘ഭഗവാൻമുക്ക് കൊലക്കേസ്’ തുടങ്ങിയടുത്ത് തന്നെ നിൽക്കുന്നതായാണ് ഞങ്ങൾക്ക് അറിയുവാൻ കഴിഞ്ഞത്. അന്വേഷണം തുടങ്ങി 18 മണിക്കുറിനുള്ളിൽ കുറ്റവാളിയെ അറസ്റ്റ് ചെയ്യുമെന്നൊക്കെ വീമ്പിളക്കി നടന്ന ദാസൻ മാസം മൂന്ന് കഴിഞ്ഞിട്ടും ചത്തത് ആരാണെന്ന് പോലും കണ്ടുപിടിക്കാ‍ൻ കഴിയാതെ നെട്ടോട്ടമോടുകയാണെന്ന് സഹപ്രവർത്തകരിൽ ചിലർ രഹസ്യമായി പറയുന്നു.

എന്നാൽ വിജയനാവട്ടേ, പഴയ മണ്ടത്തരങ്ങളെല്ലാം മാറ്റിവെച്ച് കേസു തെളിയിക്കുന്നതിനു പുതിയ മാനങ്ങൾ കണ്ടെത്തുകയും ചെയ്തു. പോലീസുകാർക്ക് മൊത്തം മാത്രുകയാക്കാവുന്ന ചില കേസന്വേഷണ രീതികളാ‍ണ് വിജയൻ അവലംബിച്ചു വരുന്നത്.

ഇവർ പോകുന്നതിനു മുന്നോടിയായി കാനഡയിൽ ഇവർക്കായി താമസ സൌകര്യം ഒരുക്കുന്നതിലേക്കായി വിദേശകാര്യ വകുപ്പിലെ രണ്ടുദ്ദ്യോഗഥരെ നേരത്തെ തന്നെ കാനഡയിലേക്ക് അയച്ചിരുന്നു. ഇവർക്കായുള്ള വീടിന്റെ സുരക്ഷാ കാര്യങ്ങളിൽ വേണ്ട വിദഗ്ദ്ധ ഉപദേശങ്ങൾ കനേഡിയൻ ഗവണ്മെന്റിന്റെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനെ ഏൽ‌പ്പിക്കുവാൻ തീരുമാനിച്ചതായി അറിയുന്നു.

വീടിനു ചുറ്റും രണ്ടാൾ പൊക്കത്തിൽ മതില്, ലോണിൽ ഏതു നിമിഷവും പറക്കാൻ തയാറാക്കി നിർത്തിയ ഹെലിക്കോപ്റ്റർ വിത്ത് പൈലറ്റ്, ഒരു ഹൈസ്പീഡ് ബോട്ട് വിത്ത് ഡ്രൈവർ, രണ്ട് സ്പോർട്സ് കാറുകൾ എന്നിവ ഇവർക്കുള്ള പ്രത്യേക സുരക്ഷാ പാക്കേജിൽ ഉൾപ്പെടുത്തിയതായി കനേഡിയൻ ഗവണ്മെന്റ് അറിയിച്ചിട്ടുണ്ട്.

ഞങ്ങളുടെ പ്രത്യേക ചാര ലേഖകൻ - വെകളി തോമസ് കൊച്ചിയിൽ നിന്നും ദാസ-വിജയന്മാരുമായി നടത്തിയ ഒരു ഹ്രസ്വ സംഭഷണത്തിലേക്ക്:

ലേഖകൻ: “ഈ കേസിനെ നിങ്ങൾ എങ്ങനെ നോക്കി കാണുന്നു ?“

വിജയൻ: “ഹ..ഹ..ഹ.. ഈ കേസിനെ കുറിച്ച് പറയുകയാണെങ്കിൽ ഇതിനെ കുറിച്ച് എല്ലാവർക്കും എല്ലാം അറിയാം.. ഞാൻ പറയേണ്ടകാര്യമില്ല”

ലേഖകൻ: “അതല്ല ഉദ്ദേശിച്ചത്. ഈ കേസിലെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയും എന്ന് കരുതുന്നുണ്ടോ ? “

ദാസൻ: “ ഹി..ഹി.... പിന്നല്ലാതെ... വെറും 10 മണിക്കൂറുകൊണ്ട് ഞങ്ങളീ കേസു തെളിയിച്ച് തരാം.. “

വിജയൻ:“ഡേയ്... ഡേയ്യ്.... മണ്ടൻ കുണാപ്പീ (ദാസനോട്) മിണ്ടാതിരിയടേയ്... എന്നെക്കൊണ്ടൊന്നും പറയിക്കണ്ട...അവന്റെ ഒരു 10 മണിക്കൂറും 16 മണിക്കൂറും.. നിനക്ക് കിട്ടിയതൊന്നും പോരല്ലേ...ഞാൻ ഇവിടുള്ളപ്പം നീ വലിയ വായിലെ വർത്തമാനമൊന്നും പറയണ്ട... കേട്ടല്ലോ..”

ദാസൻ: “ശരി സാർ.....”

വിജയൻ: “ഹും..... മിടുക്കൻ”

വിജയൻ: “ഇനി ചോദിക്ക് തനിക്കെന്താ അറിയേണ്ടത് ? (ലേഖകനോട്)“

ലേഖകൻ: “കുറ്റവാളികളെ പിടിക്കുമോ ? “

വിജയൻ: “എന്തായിത്ര സംശയം .... ഹ.. ഹ പിടിച്ചിരിക്കും..”

ലേഖകൻ: “കഴിഞ്ഞ കേസന്വേഷണത്തിന് നിങ്ങൾ ഒരു രഹസ്യ കോഡ് ഉപയോഗിച്ചിരുന്നതായി ആളുകൾ പറഞ്ഞ് കേട്ടിട്ടുണ്ട്.. ഈ കേസിലും അങ്ങനെ വല്ലതും ?? “

വിജയൻ: “അതങ്ങനെ പുറത്ത് പറയാൻ പറ്റുമോ.. ഹ ഹ ഹാ... നിങ്ങളെന്താ ഹേ കൊച്ചുകുട്ടികളെപ്പോലെ സംസാ‍രിക്കുന്നത്...”

ലേഖകൻ: “അപ്പോൾ അങ്ങനെ ഒരു കോഡ് ഉണ്ടന്നല്ലേ ? “

വിജയൻ: “ഉണ്ടാവാം ചിലപ്പോൾ ഇല്ലാതിരിക്കാം.....”

(കഴിഞ്ഞ ഓപ്പറേഷനിൽ ഉപയോഗിച്ചിരുന്ന രഹസ്യ കോഡായ ‘സാധനം കയ്യിലുണ്ടോ ? - സാധനം കയ്യിലുണ്ട് ‘ നു പകരമായി ‘പ്രോസിക്യൂട്ട് ചെയ്യണോ ? - പ്രോസിക്യൂട്ട് ചെയ്യണം’ എന്ന കോഡ് പുതിയ കേസിൽ ഉപയോഗിക്കുമെന്ന് , രഹസ്യ കാമറയിലൂടെ ഞങ്ങളുടെ ബുദ്ധിമാനായ ജാര സോറി ചാര ലേഖകൻ വളരെ വിദഗ്ദ്ധമായി കണ്ടെത്തിയിരിക്കുന്നു. ഇപ്പോൾ വിജയനും, ദാസനും, പോലീസിലെ ചില ഉന്നത ഉദ്ദ്യോഗസ്ഥർക്കും ഞങ്ങളുടെ ഈ ലേഖകനുമല്ലാതെ ഈ രഹസ്യ കോഡ് മറ്റാർക്കും അറിയില്ല!!)

ലേഖകൻ: “കഴിഞ്ഞ കേസന്വേഷണത്തിനായി പുറപ്പെടും മുൻപ് കമ്മീഷണർ നിങ്ങൾക്ക് ചില വിലപ്പെട്ട തെളിവുകൾ കൈമാറിയിരുന്നു. ഈ കേസിൽ അങ്ങനെ എന്തെങ്കിലും ??”

വിജയൻ: “തീർച്ചയായും. കഴിഞ്ഞ കേസിൽ ഒരു കഷണം തുണിയായിരുന്നെങ്കിൽ, ഇത്തവണ കുറച്ചധികം സാധനങ്ങളുണ്ട്; മാധ്യമ സിൻഡിക്കേറ്റിന്റെ ഒരു മുഴുത്ത കഷണം,ഒരു സി.ഐ.എ മാർക്ക് ഇലക്ട്രിക്ക് ബൾബ് , പിന്നെ കാൻസർ രോഗികൾ കഴിക്കുന്ന ഒരു കുപ്പി മരുന്നും..

ലേഖകൻ: “ഇതിൽനിന്ന് എന്താണ് നിങ്ങൾക്ക് തോന്നുന്നത് ? “

വിജയൻ: “ഒന്നും പറയാറായിട്ടില്ല. കാനഡയിലെ ഇലക്ട്രിസിറ്റി ബോർഡിൽ ഓവർസിയറായി ജോലി ചെയ്യുന്ന ഏതോ ഒരു കാൻസർ രോഗിയാവാനാണ് സാധ്യത. (ഇത് പത്രത്തിൽ എഴുതണ്ട) ”

ലേഖകൻ: “നിങ്ങളെ കേസ് ഏൽ‌പ്പിച്ചതിനു പിന്നിൽ കേരളത്തിലെ ‘മുഖ്യനായ’ മന്ത്രിമാരിൽ ഒരാൾ കടുത്ത സമ്മർദ്ദം ചെലുത്തിയതായി ഒരു ആക്ഷേപമുണ്ട്.. ഇതിനെ കുറിച്ച് എന്താണ് പറയുവാനുള്ളത് ?”

വിജയൻ: “പോൾ ബാർബറെ പിടികൂടിയതു പോലെ ഈ കേസിലെ കുറ്റവാളികളെ വെട്ടിനിരത്തി കയ്യാമം വെച്ച് നടുറോഡിലൂടെ നടത്തുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഈ കേസ് ഞങ്ങളെ തന്നെ ഏൽ‌പ്പിക്കണമെന്ന് ആ മന്ത്രി നിർബന്ധം പിടിച്ചത്”

ലേഖകൻ: “കേസന്വേഷണം കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ ആ മന്ത്രി അവിടെത്തന്നെ കാണുമെന്ന് കരുതുന്നുണ്ടോ?”

വിജയൻ: “ഈശ്വരോ രക്ഷതു..”

അമേരിക്കയിൽ നടത്തിയ അതി സാഹസികമായ കഴിഞ്ഞ ഓപ്പറേഷൻ പോലെ ഇത്തവണയും കാനഡയിലും വെന്നിക്കൊടി പാറിക്കാൻ വിജയ-ദാസൻ‌മാർക്ക് കഴിയട്ടേ എന്ന് നമുക്ക് ആശംസിക്കാം.

Wednesday, May 20, 2009

അടുത്ത IPL ന് കേരളത്തീന്ന് ടീം !!

ബേക്കറി കച്ചവടം നിർത്തി നാട്ടില് ചെന്ന് എന്തേലും ലൊട്ട് ലൊടുക്ക് ബിസിനസ് ചെയ്യണമെന്ന് ശ്ശി നാളായി ബിചാരിക്കണേന്ന്.. എന്തുട്ട് ബെടക്ക് ചെയ്യണമെന്ന് നിക്കാണേൽ ഒരു പുടിയുമില്ല..
അങ്ങനിരിക്കുമ്പളാണ് മ്മടെ ബീവി ഒരു ടെക്നിക്ക് പറഞ്ഞത്.. ആ‍ലോചിച്ചപ്പം സംഗതി കൊള്ളാന്ന് !.. ദിമ്പടി പെരുക്കനെ തടയേം ചെയ്യും. വേറൊന്നുമല്ലന്ന്; ബരണ കൊല്ലം കേരളത്തീന്ന് ഒരു ക്രിക്കറ്റ് ടീമുണ്ടാക്കി IPL ലോട്ട് ഇറക്കി ബിട്ടാലാ ?? ഇതിന്റെ ഹിക്ക്മത് ഇതുവരെ പുടികിട്ടിയില്ലേലും കായ് തടയണ കാര്യമല്ലേ... ഒള്ളതെല്ലാം വിറ്റുപെറുക്കീട്ടാണേലും ഒരെണ്ണം തട്ടിക്കൂട്ടാമെന്ന്...

കേരളത്തീന്നാവുമ്പം വല്ല നക്കാ പിച്ചാ കൊടുത്താ തെറിപ്പ് പിള്ളാരെ കിട്ടൂല്ലേ... ദിപ്പ കേൾക്കണ് കളിച്ച പഹയന്മാരെല്ലാം കോടികളു ഒണ്ടാക്കീന്ന്.. മൊതലാളിമാരാണേല് ഒടുക്കലത്തെ ലാഫത്തിലാണെന്നും... തോറ്റാലും സാരമില്ലെന്ന്, തുട്ട് തടയുമെങ്കി ഒരു കൈ നോക്കിയാലാ ?? നിങ്ങളെന്ത് പറയേണ് ?..

ടീമായാല് ആദ്യം ഒരു മൊഞ്ചുള്ള പേരു വേണ്ടെ... മ്മടെ മനസില് തോന്നണ പേരുകളാണേല് അത്രക്ക് അങ്ങട്ട് പോര.. ന്നിട്ടും ഞമ്മള് ഒന്നുരണ്ടെണ്ണം ശരിയാക്കി ബെച്ചിരിക്ക്ണ്.. ഇത് ബലിയ മുസീബത്ത് പണിയാണപ്പാ ....

ഇപ്പോ കളിക്കണ ഹമുക്കുകളുടെ പേരൊക്കെ കേട്ടില്ലേ... എന്താ ഒരു ഗമ. നൈറ്റ്, റൈഡറ്, റോയല്,ചാർജറ്,കിങ്ങ്സ്,ഡെവിള്.....

ഇങ്ങനത്തെ രണ്ടുമൂന്ന് ഉഷാറു വാക്കുകള് കിട്ടിയായിരുന്നേല് അത് പരത്തി ബെച്ച് മുൻപിലോ പിറകിലോ “കോയിക്കോട്“ (മ്മടെ സ്ഥലം തന്നേന്ന്) ന്നാ “കേരളാ” ന്നാ ഫിറ്റ് ചെയ്താല് സംഗതി ജോറായേനേ.. ഞമ്മള് അങ്ങനെ രണ്ടുമൂന്നെണ്ണം തയാറാക്കി ബെച്ചിട്ടൊണ്ട്.. ദാണ്ടേ....

1. ‘കോയിക്കോടൻ തണ്ടർ സ്റ്റോം‘ അല്ലെങ്കില് ‘കേരളാ തണ്ടർ സ്റ്റോം‘
2. ‘മിന്നൽ പിണർ കോയിക്കോട്‘ അല്ലെങ്കില് ‘മിന്നൽ പിണർ കേരളം‘
3. ‘ഉസ്മാനിക്കാസ് സൂപ്പർ കുബൂസ്’ അല്ലെങ്കില് ‘ഉസ്മാനിക്കാസ് സൂപ്പർ കുബൂസ്’ (ഇത് എങ്ങനേണ്ട്??)

പക്കേങ്കി മ്മക്ക് ഇതൊന്നും അത്രക്ക് അങ്ങട് പിടിച്ചിട്ടില്ല.. പിന്നിപ്പോ നല്ലൊരു എപേരില്ലാതെ എങ്ങനാപ്പാ ഒരു ടീമൊണ്ടാക്കണേ ??

ഞമ്മളേക്കാളും മിടുക്കന്മാരായ നിങ്ങള് ചങ്ങായി മാർക്ക് എന്തേലും പേര് പറയാനണ്ടാ ???

ഏറ്റവും നല്ല പേര് പറയുന്ന ഒരു ശെയ്ത്താന് / ശെയ്ത്താനിക്ക് ഒരു കൊല്ലത്തേയ്ക്കുള്ള കുബൂസ് ബിൽകുൽ ബെറുതേ തരുന്നതാണ്. (ദുബായീല് എവിടെ ആണേലും പൊരേല് ബരെ എത്തിച്ച് തരും)

എന്നാപ്പിന്നെ ങ്ങളു പേരു പറഞ്ഞാട്ടീ !!

Friday, May 15, 2009

എന്നേം കൂടെ കൂട്ടാമോ ???

ആദ്യത്തെ പോസ്റ്റ്... എന്നേം കൂടെ കൂട്ടാമോ ???