ഫ്രീ ഹോം ഡെലിവറി

Sunday, October 25, 2009

വാവേടെ ഗുളിക

അപ്പുറത്തെ ഫ്ലാറ്റില് പുതിയ താമസക്കാര് വന്നു ! നല്ല ആൾക്കാരാട്ടോ. തനി കോഴിക്കോടൻ മാപ്പിളേം പെമ്പ്രെന്നോളും മൂന്ന് കുട്യോളും. മൂത്തത് ഒരു മൊഞ്ചത്തി നാലാം ക്ലാസില്, നടുക്കലത്തെ ഒന്നില്,ലാസ്റ്റത്തെ ഒരു വയസുള്ള ഒരു ചുള്ളൻ. ഇപ്പോ നമ്മടെ അഞ്ച് വയസ്കാരൻ ചങ്ങാതിയുമായി മൂന്നുപേരും വലിയ കൂട്ടിലാ. ഉച്ചയ്ക്ക് സ്കൂളീന്ന് വന്നാല് എല്ലാം കൂടി ഒരു മറിപ്പാ... നമ്മ്ടെ ചങ്ങാതിക്ക് ചെറിയവനെ അങ്ങ് പിടിച്ച മട്ടാ.. എപ്പോ നോക്കിയാലും വാവേ വാവേന്ന് വിളിച്ച് പിറകേ നടക്കണ കാണാം.

ഇപ്പോ ചുള്ളന് ഒരേ നിർബന്ധം. ..നിക്കും വേണം അതോലൊരു വാ‍വ......

കൊഴഞ്ഞില്ലേ !!!

വാവേ തരാന്ന് പറഞ്ഞ് നോക്കി.. ഇപ്പോത്തന്നെ വേണം.. നെക്റ്റ്സ് ഇയർ ആവട്ടെ കുട്ടാ ന്ന് പറഞ്ഞ് നോക്കി! .. എന്നിട്ടും നോ രക്ഷ !!

“കുഞ്ഞിനു വാവേനെ അല്ലേ വേണ്ടത് ?”

“ഉം..”

“തരാട്ടോ..”

“എപ്പോത്തരും?”

“അതൊക്കെ തരാം..”

“എവിട്ന്നാഛാ വാവേനേ മേടിക്കണേ ? ലുലൂന്ന് കിട്ടോ ? “

“ഇല്ല കുട്ടാ.. വാവേനൊന്നും അങ്ങനെ മേടിക്കാൻ കിട്ടൂല്ലാ... “

“പിന്നെങ്ങനാഛാ വാവേണ്ടാവണേ ? “

കൊഴഞ്ഞു !!

“അത്............. അഛൻ അമ്മയ്ക്ക് ഒരു ഗുളിക വാങ്ങി കൊടുത്തതാ.. “

“ഗുളിക കഴിച്ചാല് വാവേണ്ടാവോ ? “

“ഉം..”

“കുഞ്ഞിനു ആൺ വാവേണോ പെൺ‌വാവേണോ ഇഷ്ടം ?”

“നിക്ക് പെൺ വാവ മതി.”

“പെൺ വാവക്ക് വേറേ ഗുളിക വേണോ അഛാ ?”

“ഉം.. ആൺ വാവക്ക് പച്ച ഗുളിക... പെൺ വാവക്ക് മഞ്ഞ ഗുളിക..”

“എന്നാ മ്മ്ക്ക് മഞ്ഞ ഗുളിക മേടിക്കാം.. അഛൻ പാന്റിട് നമ്‌ക്ക് ലുലൂല് പൂവാം ? “

“അയ്യോ... അത് ഇപ്പോ പറ്റൂല്ല.. എല്ലാട്ത്തും അതങ്നെ കിട്ടൂല്ല.. കൊറേ പൈസേം വേണം... അഛൻ ഇനി ശമ്പളം കിട്ടുമ്പം വാങ്ങാട്ടോ...”

“ഉം.... അഛൻ ..ന്നെ പറ്റിക്കാ .നിക്കറിയാം “

“ഇല്ല കുട്ടാ”

“സത്യം ?”

“സത്യം”

ഹോ!! അന്ന് അങ്ങനെ ഒരു വിധം രക്ഷപ്പെട്ടു..

ഇന്നലെ രാത്രി ഉറക്കത്തീന്ന് എണീറ്റ്

“ഇന്നെങ്കിലും അമ്മക്ക് ഗുളിക കൊടുക്കണേ അഛാ.....” ന്ന് !!

Friday, October 23, 2009

ഇങ്ങേരെന്നെ ചിരിപ്പിച്ച് കൊല്ലും !

വെച്ച് നീട്ടാതെ നേരേ കാര്യത്തിലേക്ക് കടക്കാം.

ഭൂലോകത്തിലെ ‘കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപ്പെട്ട’ ഒരേയൊരു കവിയുടെ “എന്റെ കുത്തിക്കുറിക്കൽ” എന്ന മാസ്റ്റർപീസ് കഥയിലെ ചില ഭാഗങ്ങൾ:


“പത്തൊമ്പത്ത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ നാലാംക്ലാസില്‍ പഠിക്കുന്ന സമയം,ഒരു മഴക്കാലം.വീടിനുപുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു (ഭാഗ്യം.. വീടിനകത്തല്ല!!) ,നല്ല ഇടിയും,മിന്നലും ഒപ്പം കുളിര്‍ കാറ്റും.എന്തോ ഒരു അനുഭൂതി എവിടെ നിന്നോ എന്‍ മനസിലേക്കു പടര്‍ന്നുകയറി. (തള്ളേ.. നാലാം ക്ലാസീ പഠിക്കുമ്പം അനുഭൂതിയാ.. ? പൊളപ്പ് തന്നഡേയ്. ഹാ‍ പോട്ട്.) അന്നാദ്യമായ്‌ ഞാന്‍ എന്റെ നോട്ടു ബുക്കില്‍ മഴയെകുറിച്ച്‌ എന്തെക്കെയോ കുത്തികുറിച്ചു.പിന്നീടെപ്പോഴോ എനിക്കു തോന്നുന്നതെല്ലം (തെല്ലം??) ഞാന്‍ എന്‍ (തമിഴാ മലയാളമാ??) ബുക്കില്‍ വീണ്ടും വീണ്ടും (വീണ്ടും -കിടക്കട്ടെ ഒന്നൂടേ എന്റെവക) കുത്തികുറിച്ചു.പിന്നീട്‌ ഒരു നാള്‍ അതെല്ലാം എന്റെ ഉമ്മയറിഞ്ഞു.(കൊളമായി !!) എന്റെ പ്രചോതനവും വിമര്‍ഷകയുമെല്ലാം (എന്തോന്ന് ???) ആദ്യകാലങ്ങളില്‍ എന്റെ ഉമ്മതെന്നെയായിരുന്നു.പിന്നിട്‌ എന്റെ കൂട്ടുകാര്‍ പിന്നെ നാട്ടുകാര്‍ പിന്നെ പിന്നെ എല്ലാവരും ഇപ്പോള്‍ നിങ്ങളും ഈ ബ്ലോഗിലൂടെ എന്റെ പ്രചോതനവും വിമര്‍ഷനവുമായ്‌ (ദോണ്ടേ പിന്നേം ലത് !) നില്‍ക്കുന്നു.കഴിഞ്ഞ വര്‍ഷം ഞാന്‍ ഈ ബ്ലോഗുതുടങ്ങിയതുമുതലുള്ള കവിതകള്‍ മാത്രമേ ഇവിടെ പ്രസിദ്ധീകരിക്കുന്നുള്ളൂ (ഭാഗ്യം !! രക്ഷപ്പെട്ടു...) “


എത്ര അച്ചരപുടതയുള്ള വാക്കുകൾ !!!



ഭൂലോകത്തൂന്നും പരലോകത്തൂന്നും സകലതും കോപ്പിയടി നടത്തി (വിശുദ്ധ ഖുറാനുൾപ്പെടെ) റെക്കോർഡിട്ട നമ്മുടെ മുത്തായ മഹാ കവിയുടെ മഹദ്‌വചനങ്ങൾ ആദ്യമായി കോപ്പിയടി നടത്തിക്കൊണ്ട് ഞാനിതാ അങ്ങേയ്ക്ക് ശിഷ്യപ്പെടുന്നു.. ഗുരുവേ എന്നെയങ്ങ് സ്വീകരിച്ചാലും.......

ശിഷ്യനാവാൻ താല്പര്യമുള്ള ഒരു പാവം “ആരാധകൻ”

Tuesday, October 20, 2009

ഞാനിനി നാട്ടിലേക്കില്ല ...


കണ്ടില്ലേ എത്ര ക്ലിയറായിട്ടാ കാണുന്നേന്ന്.. ദുബായ് എയർപോർട്ടിലാണേല് കൌണ്ടറിലു മൊത്തം പെണ്ണുങ്ങളും !!!

(നാളെ മുതല് ജിമ്മില് ചേരാമ്പൂവാ....... )

Thursday, October 15, 2009

ഇവനെ തല്ലിക്കൊല്ലാൻ ആരുമില്ലേടേയ് ?

ഒരു ഫോർവേഡ് കിട്ടിയതാ. ഇത് കാണാൻ ഭാഗ്യം കിട്ടാത്തവർക്കായി.........

കണ്ടിട്ട് കൈ പെരുത്തിട്ട് വയ്യ. ഈ പൊലയാടി മോനെ ആർക്കേലും ഒന്ന് കണ്ടുപിടിച്ച് തരാമോ ?

അവിടെ ആൺപിള്ളേര് ഒരുത്തനുമില്ലായിരുന്നോടേയ് ഇവനിട്ട് ഒരു പെട കൊടുക്കാൻ....

Wednesday, October 14, 2009

പുതിയൊരു ഗോമ്പറ്റീഷൻ

 ഇതിലേതാ ഒർജിനല് ?

ആദ്യം ഉത്തരം പറയുന്ന പത്ത് പേർക്ക് ഓരോ‍ കിലോ നാ‍രങ്ങാ മുട്ടായി .............................

1. http://nandana2000.blogspot.com/2009/10/blog-post.html

2. http://entepookkalam.blogspot.com/2009/08/blog-post_29.html

3. http://indradhanuss.blogspot.com/2008/11/blog-post_28.html

വേഗം വേഗം ....................

അതോ ഇനി എനിക്ക് തെറ്റിയോ ? 

Tuesday, October 13, 2009

ഈ ഗൂഗിളിന്റെ ഒരു കാര്യം !!

ഈ ഗൂഗിളിനെ കൊണ്ട് തോറ്റു !!! ഭൂമി മൊത്തം വിഴുങ്ങാനുള്ള പ്ലാനാണെന്ന് തോന്നുന്നു. ദാ കണ്ടില്ലേ അടുത്ത കുന്ത്രാണ്ടം .. ഗൂഗിൾ ബിൽഡിങ്ങ് മേക്കർ.




അർമാദിപ്പിൻ !!

Sunday, October 11, 2009

അങ്ങനെ ഞാൻ ഇവിടെത്തി !!

ഇത് കണ്ടാൽ മനസിലാവും ഞാനെങ്ങനെ ഇവിടെത്തീന്ന് ..




Sunday, October 4, 2009

അതിവേഗ ശിക്ഷ !!

15 വർഷം മുൻപ് നടന്ന ഒരു മോഷണ കേസിൽ രണ്ട് പ്രതികളെ അതിവേഗ കോടതി ശിക്ഷിച്ചതായി കഴിഞ്ഞ ദിവസം ഒരു വാർത്താ ചാനലിൽ കണ്ടു.

ലോകത്ത് ഇൻഡ്യയിലല്ലാതെ വേറേ എവിടേലും ഇത്ര വേഗത്തിൽ ശിക്ഷ നടപ്പാക്കാറുണ്ടോ ? അറിവില്ലായ്മയാണേൽ പൊറുക്കണം. അറിയാവുന്നവർ ഒന്ന് പറഞ്ഞുതരൂ...

(ഇനിയിതു വല്ല കോടതിയലക്ഷ്യമോ മറ്റോ ആകുമോ ?.. എന്നാൽ ദേ ഞാന് ഒന്നും പറഞ്ഞതുമില്ല നിങ്ങളാരും കേട്ടതുമില്ല)

കലികാലം !!