ഫ്രീ ഹോം ഡെലിവറി

Sunday, October 25, 2009

വാവേടെ ഗുളിക

അപ്പുറത്തെ ഫ്ലാറ്റില് പുതിയ താമസക്കാര് വന്നു ! നല്ല ആൾക്കാരാട്ടോ. തനി കോഴിക്കോടൻ മാപ്പിളേം പെമ്പ്രെന്നോളും മൂന്ന് കുട്യോളും. മൂത്തത് ഒരു മൊഞ്ചത്തി നാലാം ക്ലാസില്, നടുക്കലത്തെ ഒന്നില്,ലാസ്റ്റത്തെ ഒരു വയസുള്ള ഒരു ചുള്ളൻ. ഇപ്പോ നമ്മടെ അഞ്ച് വയസ്കാരൻ ചങ്ങാതിയുമായി മൂന്നുപേരും വലിയ കൂട്ടിലാ. ഉച്ചയ്ക്ക് സ്കൂളീന്ന് വന്നാല് എല്ലാം കൂടി ഒരു മറിപ്പാ... നമ്മ്ടെ ചങ്ങാതിക്ക് ചെറിയവനെ അങ്ങ് പിടിച്ച മട്ടാ.. എപ്പോ നോക്കിയാലും വാവേ വാവേന്ന് വിളിച്ച് പിറകേ നടക്കണ കാണാം.

ഇപ്പോ ചുള്ളന് ഒരേ നിർബന്ധം. ..നിക്കും വേണം അതോലൊരു വാ‍വ......

കൊഴഞ്ഞില്ലേ !!!

വാവേ തരാന്ന് പറഞ്ഞ് നോക്കി.. ഇപ്പോത്തന്നെ വേണം.. നെക്റ്റ്സ് ഇയർ ആവട്ടെ കുട്ടാ ന്ന് പറഞ്ഞ് നോക്കി! .. എന്നിട്ടും നോ രക്ഷ !!

“കുഞ്ഞിനു വാവേനെ അല്ലേ വേണ്ടത് ?”

“ഉം..”

“തരാട്ടോ..”

“എപ്പോത്തരും?”

“അതൊക്കെ തരാം..”

“എവിട്ന്നാഛാ വാവേനേ മേടിക്കണേ ? ലുലൂന്ന് കിട്ടോ ? “

“ഇല്ല കുട്ടാ.. വാവേനൊന്നും അങ്ങനെ മേടിക്കാൻ കിട്ടൂല്ലാ... “

“പിന്നെങ്ങനാഛാ വാവേണ്ടാവണേ ? “

കൊഴഞ്ഞു !!

“അത്............. അഛൻ അമ്മയ്ക്ക് ഒരു ഗുളിക വാങ്ങി കൊടുത്തതാ.. “

“ഗുളിക കഴിച്ചാല് വാവേണ്ടാവോ ? “

“ഉം..”

“കുഞ്ഞിനു ആൺ വാവേണോ പെൺ‌വാവേണോ ഇഷ്ടം ?”

“നിക്ക് പെൺ വാവ മതി.”

“പെൺ വാവക്ക് വേറേ ഗുളിക വേണോ അഛാ ?”

“ഉം.. ആൺ വാവക്ക് പച്ച ഗുളിക... പെൺ വാവക്ക് മഞ്ഞ ഗുളിക..”

“എന്നാ മ്മ്ക്ക് മഞ്ഞ ഗുളിക മേടിക്കാം.. അഛൻ പാന്റിട് നമ്‌ക്ക് ലുലൂല് പൂവാം ? “

“അയ്യോ... അത് ഇപ്പോ പറ്റൂല്ല.. എല്ലാട്ത്തും അതങ്നെ കിട്ടൂല്ല.. കൊറേ പൈസേം വേണം... അഛൻ ഇനി ശമ്പളം കിട്ടുമ്പം വാങ്ങാട്ടോ...”

“ഉം.... അഛൻ ..ന്നെ പറ്റിക്കാ .നിക്കറിയാം “

“ഇല്ല കുട്ടാ”

“സത്യം ?”

“സത്യം”

ഹോ!! അന്ന് അങ്ങനെ ഒരു വിധം രക്ഷപ്പെട്ടു..

ഇന്നലെ രാത്രി ഉറക്കത്തീന്ന് എണീറ്റ്

“ഇന്നെങ്കിലും അമ്മക്ക് ഗുളിക കൊടുക്കണേ അഛാ.....” ന്ന് !!

11 comments:

നിഷാർ ആലാട്ട് said...

ഉസ്മാനിക്കാ...

:)

വെറുതെ സമയം കളയണ്ടാ‍ാ

നിങടെല്ലേ മോൻ വിടുമെന്നു തോണുന്നില്ല

നന്നായി അവതരിപ്പിച്ചു സന്തോഷം

krish | കൃഷ് said...

guLika vEgam kodukkooooo.
:)

കാട്ടിപ്പരുത്തി said...

കുട്ടിയുടെ മേലെ ല്കുറ്റമിട്ടു കാര്യം കാണാനല്ലേ- ഈ ഉസ്മാനിക്കാന്റെ ഒരതിബുദ്ധിയേ

ഭായി said...

:-)) കൊള്ളാം

നിരൂപകന്‍ said...

എന്തു ചെയ്യാം? മോന്റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യ.എന്നാപ്പിന്നെ ഒരു കൈ നോക്കിക്കളയാം ല്ലേ?

OAB/ഒഎബി said...

ഹ ഹ ഹാ..ആ ഗുളിക കയ്യിൽ സ്റ്റോക്കുണ്ടൊ?

ഉസ്മാനിക്ക said...

നിഷാർ: മോന്റെ ഒരു കാര്യം.. ഞാനെന്തു ചെയ്യാനാ ??

krish | കൃഷ്: കൊടുക്കണം / കൊടുക്കും

കാട്ടിപ്പരുത്തി :ങ്ങളത് കണ്ട് പിടിച്ചല്ലേ... പഹയാ

ഭായീ : :)

നിരൂപകാ: പിന്നല്ലപിന്നെ !!

OAB/ഒഎബി : സ്റ്റോക്കൊണ്ടോന്നോ .. കൊള്ളാം...

ഹരീഷ് തൊടുപുഴ said...

നിങ്ങടയല്ലേ മോൻ..!!

ഇതല്ല ഇതിനപ്പുറോം ചോയിക്കും..

ഹി ഹി ഹി

ഷെരീഫ് കൊട്ടാരക്കര said...

മുൻ കൂർ ജാമ്യമെടുക്കുകയല്ലേ മോനേ! എന്നിട്ടു കുഞ്ഞിന്റെ മേൽ പഴിയും.

രഘുനാഥന്‍ said...

മാഷേ...ഗുളിക കൊടുക്കാന്‍ മറക്കല്ലേ..മ്മടെ വാവ !!!

കണ്ണനുണ്ണി said...

ന്നിട്ട് കഴിച്ചോ മഞ്ഞ ഗുളിക ?