ഫ്രീ ഹോം ഡെലിവറി

Wednesday, October 14, 2009

പുതിയൊരു ഗോമ്പറ്റീഷൻ

 ഇതിലേതാ ഒർജിനല് ?

ആദ്യം ഉത്തരം പറയുന്ന പത്ത് പേർക്ക് ഓരോ‍ കിലോ നാ‍രങ്ങാ മുട്ടായി .............................

1. http://nandana2000.blogspot.com/2009/10/blog-post.html

2. http://entepookkalam.blogspot.com/2009/08/blog-post_29.html

3. http://indradhanuss.blogspot.com/2008/11/blog-post_28.html

വേഗം വേഗം ....................

അതോ ഇനി എനിക്ക് തെറ്റിയോ ? 

20 comments:

- സാഗര്‍ : Sagar - said...

http://indradhanuss.blogspot.com/2008/11/blog-post_28.html


ഇത് തന്നെ.. യാതൊരു സംശയവുമില്ല

ജോ l JOE said...

ഇതില്‍ അങ്ങനെ പ്രത്യേകിച്ചൊരു ഗോമ്പറ്റീഷൻ ആവശ്യമില്ല മാഷേ . മുള്ളൂക്കാരന്റെ പോസ്റ്റ്‌ തീയ്യതി ഹൈഡ് ചെയ്തിരിക്കുന്നത് കാരണം അതില്‍ പോസ്റ്റ്‌ തീയ്യതി വരില്ല. പക്ഷെ അതിലെ കമന്റ് നോക്കൂ , 2008 ലേത്.
മറ്റുള്ളവരുടെ പോസ്റ്റ്‌ നോക്കൂ എല്ലാം 2009 ലേത്.
കാഴ്ചക്കാരനും നന്ദനയും തന്നെ കള്ളന്മാര്‍

ജോ l JOE said...

പോസ്റ്റ്‌ തീയ്യതി എന്ന് ഉദ്ദേശിച്ചത് URL ലേത് അല്ല. ബ്ലോഗിലെയാണ്

നിരക്ഷരൻ said...

ഉസ്മാനിക്കാ

ഇതിലിപ്പോ എന്തോന്ന് ഗോമ്പറ്റീഷന്‍ .
3 പോസ്റ്റുകളും ശരിക്കൊന്ന് വായിച്ച് നോക്കിയാല്‍ സത്യം വെളിയില്‍ വരും. മോഷണവും കൊലപാതകവുമൊക്കെ നടക്കുമ്പോള്‍ ഒരു ചിന്ന തെളിവ് അവശേഷിപ്പിക്കപ്പെടും എന്ന് കേട്ടിട്ടില്ലേ ? അത് കണ്ടുപിടിച്ചാല്‍ കാര്യം കഴിഞ്ഞു.

ഞാന്‍ കണ്ടുപിടിച്ച സത്യം ഇതാണ്.
3 പോസ്റ്റിലും താഴെക്കാണുന്ന ഒരു പാരഗ്രാഫുണ്ട്.

“ഇനിയുള്ളത് Display name എന്ന കോളമാണ്.ഇതില്‍ നിങ്ങള്‍ എഴുതുന്നതാണ് നിങ്ങളുടെ പ്രൊഫൈല്‍ പേരായി അറിയപ്പെടുന്നത്.ഇതു ബ്ലോഗിന്റെ പേരായി കാണരുത്.അതായത് എന്റെ ബ്ലോഗിന്റെ പേരു ഇന്ദ്രധനുസ് എന്നാണെങ്കിലും മുള്ളൂക്കാരന്‍ എന്ന profile നാമമാണ് ഞാന്‍ ഉപയോഗിക്കുന്നത്.അതുപോലെ, നിങ്ങള്ക്ക് എന്ത് പേരു വേണമെന്നത് നിങ്ങള്‍ തന്നെ തീരുമാനിക്കുക.“

കോപ്പിയടിച്ചവര്‍ ഇതില്‍പ്പറയുന്ന മുള്ളൂര്‍ക്കാരന്‍ എന്ന പേരെങ്കിലും തിരുത്തി സ്വന്തം പേരിലാക്കാന്‍ വിട്ടുപോയി.

മാത്രമല്ല മുള്ളൂര്‍ക്കാരന്‍ ഇത്തരം പോസ്റ്റുകള്‍ എഴുതുന്ന ആളുമാണ്. അദ്ദേഹത്തിന് കോപ്പിയടിക്കേണ്ട ആവശ്യം ഇല്ല.

നന്ദനയുടെ പോസ്റ്റിലെ കമന്റ് നോക്കൂ. ഒറിജിനല്‍ പോസ്റ്റ് നോക്കൂ എന്ന് പറഞ്ഞ് ബ്ലോഗര്‍ ശ്രീ അവിടെ മുള്ളൂര്‍ക്കാരന്റെ പോസ്റ്റിന്റെ ലിങ്ക് കൊടുത്തിരിക്കുന്നു.

യാരിദിന്റെ കമന്റ് നോക്കൂ. ഇത് മോഷണമാണെന്നും ഉടനെ ഡിലീറ്റുന്നതല്ലേ നല്ലതെന്നും ചോദിച്ചിരിക്കുന്നു.

ഇത്രയുമൊക്കെ പോരേ തെളിവുകള്‍ ?

എന്തായാലും മുള്ളൂര്‍ക്കാരന് അഭിമാനിക്കാം. ഒരു പോസ്റ്റ് 2 പേര്‍ മോട്ടിച്ചുകൊണ്ടുപോകുകാന്ന് വെച്ചാല്‍ ചിന്നക്കാര്യമാണോ ?

അഭിനന്ദനങ്ങള്‍ മുള്ളൂര്‍ക്കാരാ :)

അനില്‍@ബ്ലോഗ് // anil said...

ഇതൊന്നും ഇത്ര കാര്യമാക്കാനില്ല മുള്ളൂര്‍ക്കാരാ.
സര്‍വ്വ സാധാരണമായ കാര്യങ്ങള്‍.
മോഷ്ടാക്കളുടെ പ്രൊഫൈല്‍ ഒറിജിനലാവും. ഞാന്‍ നിരീക്ഷിച്ച കാര്യമെന്താന്നു വച്ചാല്‍ ഈ ബ്ലോഗുകള്‍ അവര്‍ ഉണ്ടാക്കിയതാവില്ല. ഏതെങ്കിലും പ്രൊഫഷണല്‍ ടീമുകള്‍ ബ്ലോഗ് ഉണ്ടാക്കികൊടുക്കുന്നതാവും, പ്രതിഫലം പറ്റി തന്നെ. പോസ്റ്റാന്‍ പ്രത്യേകിച്ച് സബ്ജക്റ്റ് ഒന്നും ഇല്ലാതെ വരുമ്പോള്‍ കയ്യില്‍ തടയുന്ന ഏതെങ്കിലും പോസ്റ്റ് എടുത്ത് കോപ്പി പേസ്റ്റ് ചെയ്യുന്നു. ഇതാണ് നടക്കുന്നതെന്നാണ് കഴിഞ്ഞ ചില മോഷണങ്ങള്‍ ഫോളോ ചെയ്തപ്പോള്‍ അറിയാനായത്. ഒരു പക്ഷെ ഇതിലെ മറ്റു രണ്ട് ബ്ലോഗുകളും ഒരേ നിര്‍മ്മാതാക്കള്‍ തന്നെ ഉണ്ടാക്കൊ കൊടുത്തതുമാവും. അധികവും മാന്യന്മാരാണ്, നമ്മള്‍ എതിര്‍പ്പ് പറഞ്ഞാല്‍ ഉടനെ അത് ഡിലീറ്റ് ചെയ്യാറുമുണ്ട്.

ഇവനൊക്കെ ഇത്ര കഷ്ടപ്പെട്ട് ഈ എടപാടിന് നില്‍ക്കുന്നതെന്തിനാന്നാ മനസ്സിലാവാത്തത്.

ഉസ്മാനിക്ക said...

സാഗർ, ജോ, നിരക്ഷരാ, അനിലേട്ടാ,

എനിക്കിതിൽ കാര്യമായ സംശയമൊന്നുമില്ലായിരുന്നു. കാരണം മുള്ളൂക്കാരനു ആരുടേയും മോഷണം നടത്തേണ്ട ആവശ്യമില്ലെന്ന് എല്ലാവരെപ്പോലെ എനിക്കുമറിയാം. മറ്റ് രണ്ടുപേരുടേയും പൊള്ളത്തരം കാണിക്കുക എന്നതേ ഉണ്ടായിരുന്നുള്ളൂ.

നന്ദയുടെ പോസ്റ്റിലെ അവസാനം കാണൂ

“21 COMMENT. നിങ്ങളുടെ അഭിപ്രായം എഴുതൂ. “

ഇതുവരെ കോപ്പി ചെയ്തപ്പോൾ കൂടെ പോന്നു. ഇതിനൊക്കെ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ ??

വന്നുവന്ന് ഈ കോപ്പിയടി ബൂലോകത്ത് ഒരു സംഭവമല്ലാതായി മാറിയല്ലേ ?

എന്നാലും ഇതങ്ങനെ വിട്ടാൽ പറ്റുമോ? ഇതുപോലൊരു പോസ്റ്റ് തയാറാക്കാൻ എത്രമാത്രം കഷ്ടപ്പെടണമെന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ. ഒരുളുപ്പുമില്ലാതെ സ്വന്തം പേരിൽ ആക്കി മാറ്റാൻ എന്തെളുപ്പം !!. ചുമ്മാ കോപ്പി / പേസ്റ്റ് !!

നിരക്ഷരൻ said...

കോപ്പിയടിക്കുമ്പോള്‍ മൌസെങ്കിലും കണ്ട്രോള്‍ ചെയ്യാന്‍ പഠിക്കണ്ടേ ഉണ്ണികളേ ? :)

കമന്റടക്കം കോപ്പി ചെയ്യരുതെന്ന ബാലപാഠങ്ങള്‍ പോലും മറന്നോ ? :) :)

ഉസ്മാനിക്ക said...

അഖില ലോക ബ്ലോഗർ/ണി മാരേ സംഘടിക്കൂ.... കോപ്പ(പ്പി)ൻ മാരെ തുരത്തുവിൻ.............

kichu / കിച്ചു said...

ഹോ എന്തെല്ലാം മോഷണങ്ങള്‍ ഇനി കാണണം.
കോപ്പി പേസ്റ്റ്കാരുടെ ഒരു കാലം!!

മുള്ളൂര്‍ക്കാരാ.. എങ്ങനെ പ്രൊഫഷണല്‍ ആയി വെബ്ബില്‍ മോഷണം നടത്താം എന്ന ഒരു പോസ്റ്റിന് സ്കോപ്പ് ഉണ്ട്. ആ അദ്യാക്ഷരിക്കാരനേയും കൂട്ടിക്കൊ.

ഇനി അതും മോഷ്ടിച്ച് സ്വന്തം പെരില്‍ പോസ്റ്റിയാലോ ഇക്കൂട്ടര്‍..
ശിവ ശിവ !!!

Sureshkumar Punjhayil said...

Moshanam vijayikkatte...! MOsttaakkalum...!

ശ്രീ said...

കഷ്ടം തന്നെ അല്ലേ? ഒരാള്‍ കഷ്ടപ്പെട്ട് ഒരു പോസ്റ്റ് തയ്യാറാക്കിയത് അങ്ങനെ തന്നെ കോപ്പി-പേസ്റ്റ് ചെയ്യുന്നത്. ചുരുങങ്ങിയ പക്ഷം ഒറിജിനല്‍ എഴുതിയ ആള്‍ക്ക് ഒരു നന്ദിയെങ്കിലും രേഖപ്പെടുത്തേണ്ടതായിരുന്നു (അതൊരു ന്യായമേയല്ല എങ്കിലും)

ഹരീഷ് തൊടുപുഴ said...

കളിച്ചു കളിച്ചിപ്പോൾ മുള്ളൂരാന്റെ മേത്തായോ കളി..!!

മുള്ളുരാനേ നിങ്ങളൊരു പുപ്പുലി തന്നേ..
നിങ്ങടെ സാമാനം മോഷ്ടിച്ചോണ്ടു പോയി എത്ര പേരാ ഉണ്ട തിന്നുന്നേന്നു നോക്കിയേ..

ഹി ഹി ഹി

ഉസ്മാനിക്ക said...

അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ...

ബൂലോകത്തിലെ ആദ്യ ദ്വിതല കോപ്പിയടിക്ക് പാത്രമായി തീർന്ന മുള്ളൂക്കാരനഭിവാദ്യങ്ങൾ !!!!!!!!!!!!

nandakumar said...

:)
നന്ദനയുടെ ബ്ലോഗിലെ ഈ പോസ്റ്റാണ് എനിക്കേറെ ഇഷ്ടമായത് ( http://nandana2000.blogspot.com/2009/10/pazhassiraja.html ) പഴശ്ശിരാജയെക്കുറിച്ച് ഏതോ ഓണ്‍ലൈന്‍ പത്രത്തില്‍ വന്നത് കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്നു. :)

ഉസ്മാനിക്ക said...

നന്ദേട്ടാ,

ഇത്രയും നല്ലൊരു ലേഖനത്തിലേക്ക് വഴികാട്ടിത്തന്നതിനു പെരുത്ത നന്ദീണ്ടട്ടാ..

ബൂലോകരേ എല്ലാവരും വായിപ്പിൻ ഈ പ്രതിഭയെ അനുമോദിപ്പിൻ.

ദോണ്ടേ ദിവിടെ
http://nandana2000.blogspot.com/2009/10/pazhassiraja.html

jayanEvoor said...

ഉസ്മാനിക്ക said...

അഖില ലോക ബ്ലോഗർ/ണി മാരേ സംഘടിക്കൂ.... കോപ്പ(പ്പി)ൻ മാരെ തുരത്തുവിൻ.............


ഉസ്മാനിക്കയുടെ ഈ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നു!

ഈ പൂച്ചകള്‍ക്കാര് മണി കെട്ടും!?

ഭൂതത്താന്‍ said...

ഉസ്മാനിക്കാ ...ഈ ഭൂതത്തിനു ആകെ ഇരിക്കാനുള്ളത് ഒരു പഴയ കുടം മാത്രമാണ് .....അത് ആരെങ്കിലും അടിച്ച് മാറ്റുമോ ....വഴിയില്‍ എവിടേലും കിടന്നു കിട്ടിയാല്‍ ഈ ഭൂതത്തിനെ വിളിചെല്‍പ്പിക്കണേ ....

ഉസ്മാനിക്ക said...

ഭൂതത്താനേ,

അക്കാര്യം ഞാനേറ്റു.. :)

Ashly said...

പോസ്റ്റ്‌ "വരെ" അടിച്ചു മാറ്റി, പിന്നെയാ ഇത് പോലത്തെ നല്ല പോസ്റ്റുകളുടെ കാരിയം !!

നന്ദന said...

very nice comments
boolokar , iam very sorry
i have seen ur comments
nandana