ഫ്രീ ഹോം ഡെലിവറി

Sunday, October 4, 2009

അതിവേഗ ശിക്ഷ !!

15 വർഷം മുൻപ് നടന്ന ഒരു മോഷണ കേസിൽ രണ്ട് പ്രതികളെ അതിവേഗ കോടതി ശിക്ഷിച്ചതായി കഴിഞ്ഞ ദിവസം ഒരു വാർത്താ ചാനലിൽ കണ്ടു.

ലോകത്ത് ഇൻഡ്യയിലല്ലാതെ വേറേ എവിടേലും ഇത്ര വേഗത്തിൽ ശിക്ഷ നടപ്പാക്കാറുണ്ടോ ? അറിവില്ലായ്മയാണേൽ പൊറുക്കണം. അറിയാവുന്നവർ ഒന്ന് പറഞ്ഞുതരൂ...

(ഇനിയിതു വല്ല കോടതിയലക്ഷ്യമോ മറ്റോ ആകുമോ ?.. എന്നാൽ ദേ ഞാന് ഒന്നും പറഞ്ഞതുമില്ല നിങ്ങളാരും കേട്ടതുമില്ല)

കലികാലം !!

2 comments:

ഷെരീഫ് കൊട്ടാരക്കര said...

ഉസ്മാനിക്കാ, കോടതിയുടെ പേരു ആണു അതിവേഗ കോടതി (ഫാസ്റ്റ്‌ ട്രാക്കു) എന്നു. കുറച്ചു വർഷങ്ങളേ ആയുള്ളു ഈ കോടതികൾ സ്ഥാപിതമായിട്ടു. നിങ്ങൾ പറഞ്ഞ കേസ്സ്‌ ഒരു പക്ഷേ ഈ കോടതി സ്ഥാപിതമാകുന്നതിനു മുമ്പു സംഭവിച്ചിട്ടുള്ളതായിരിക്കാം. മറ്റേതോ തിരക്കുള്ള കോടതിയുടെ പരിഗണനയിലുമായിരുന്നിരിക്കാം. കേസ്സു തീർപ്പാകാൻ വൈകുന്നതിന്റെ കാര്യം നിങ്ങൾ പറഞ്ഞതു ശരിയാണു.ആവശ്യത്തിനുള്ള കോടതികൾ എക്സീക്യൂട്ടീവു (ഭരിക്കുന്നവർ) അനുവദിക്കാത്തിനാലാണു അപ്രകാരം സംഭവിക്കുന്നതു.

എറക്കാടൻ / Erakkadan said...

ഞാനിപ്പോ എന്താ പറയാ.....