ഫ്രീ ഹോം ഡെലിവറി

Tuesday, December 29, 2009

ഹൈടെക്ക് എന്റർടെയിന്മെന്റ്

"ഡേയ് ഇതിലെങ്ങനാഡേയ് ചീട്ട് കളിക്കുന്നേ?? “

“ഒരു പിടിയുമില്ലണ്ണാ”

“നിനക്ക് പാട്ട് കേൾക്കാൻ അറിയാമാ ?”

“ഇല്ലണ്ണാ”

“ചാറ്റ് ചെയ്യാനാ”

“അതെന്തോന്ന് ??”

“ആ... പഷ്ട് “

“സിനിമയെങ്കിലും നടക്കുമോടേയ് ?”

“അതറിയാമണ്ണാ..”

“ഓ .. ആശ്വാസം”

“സി.ഡി വല്ലതും ഇരുപ്പോണ്ടോടേയ് ?”

“ഇപ്പോ ഇല്ലണ്ണാ... എന്താ തപ്പണാ?”

“പോയി എന്തേലും തപ്പിക്കൊണ്ട് വാടേയ്”

“ശരിയണ്ണാ...”

“അണ്ണാ..... കിട്ടിയണ്ണാ...... “

“ഏതാടാ കിട്ടിയത് ??? നല്ലതുവല്ലോം ആണോഡേയ് ??”

“പൊളപ്പൻ അണ്ണാ....”

“ആ.... ഇത് കൊണ്ട് അങ്ങനേലും വല്ല പ്രയോജനം ഉണ്ടാവട്ടടേയ് “

........................
........................

ഇന്നലെ രാത്രി എം.എൽ.എ ഹോസ്റ്റലിൽ നടന്നിരിക്കാൻ സാധ്യതയുള്ള ഒരു സംഭാഷണം..

(വാർത്ത: എം.എൽ.എ മാർക്ക് സ്വതന്ത്ര സോഫ്റ്റ്വെയറോടു കൂടിയ പുതിയ ലാപ്ടോപ്പുകൾ വിതരണം ചെയ്തു..)

4 comments:

ലംബൻ said...

എം എല്‍ എ മാര്‍ ഭീമാ പളിയുടെ ഭാകത്തു കിടന്നു കറങ്ങുന്നു എന്നു ഒരു വാര്‍ത്ത കേട്ടു. :)

ഭൂതത്താന്‍ said...

ഒരു m.l.a ആയ മതിയാര്ന്നേ.....

Laiju Lazar ലൈജു ലാസര്‍ said...

കലക്കി

Unknown said...

കൊള്ളാവല്ലോ മാഷേ..ആശംസകള്‍..!!