ഫ്രീ ഹോം ഡെലിവറി

Monday, December 21, 2009

മാതൃഭൂമിയുടെ ചില ‘കളികൾ’

ഒരു ക്രിക്കറ്റ് ഭ്രാന്തനായിട്ടും ഇന്നലത്തെ കളി കാണാൻ പറ്റിയില്ലല്ലോ എന്ന വിഷമത്തിലായിരുന്നു. രാവിലെ തന്നെ രണ്ട് മൂന്ന് പത്രത്തില് അതിന്റെ വിവരങ്ങളൊക്കെ വായിച്ച് ഒന്ന് പുളകം കൊള്ളാമെന്ന് കരുതിയാണ് ആദ്യമേ മനോരമയിൽ കേറിയത്. കളിയുടെ റിപ്പോർട്ടിങ്ങ് അത്ര പോര എന്ന് തോന്നിയപ്പോൾ പിന്നെ മാതൃഭൂമി നോക്കിയേക്കാമെന്ന് വെച്ചു. സംഗതി കൊള്ളാം. കാര്യങ്ങൾ  നല്ല വെടിപ്പായി എഴുതിയിട്ടുണ്ട്. വായിച്ച് വായിച്ച് അവസാ‍നമെത്തിയപ്പോൾ ദാണ്ടേ താഴെ കമ്പ്ലീറ്റ് സ്കോർ കാർഡ് നല്ല വെടിപ്പായിട്ട് പറ്റിച്ചു വെച്ചിരിക്കണ്. ഒറ്റ നോട്ടത്തിൽ തന്നെ നല്ല മുഖപരിചയം തോന്നിയപോലെ. 
“ഇവങ്കളെ എങ്കയോ പാർത്തമാതിരി ...“
ഒന്നൂടെ സൂക്ഷിച്ച് നോക്കിയപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് വശം ക്ലിയറായത്. ബാക്കി നിങ്ങളു തന്നെ തീരുമാനീര്.

മാതൃഭൂമിയുടെ റിപ്പോർട്ട്

ഒർജിനൽ സ്കോർകാർഡ്

അതോ ഇനി എനിക്ക് തെറ്റിയതാണോ? ലിവരുടേത് ലവരു അടിച്ച് മാറ്റിയതാണോ. അതോ ലവരുതന്നാണോ ലിവര് ? ആകെ കൺഫ്യൂഷൻ... 

5 comments:

നന്ദന said...

ആകെ കൺഫ്യൂഷൻ

Malabar Cars said...

ഈ മാതൃഭൂമിയെ സമ്മതിക്കണം

Melethil said...

മാതൃഭൂമി ജനിതക മാറ്റം വന്നു മനോരമയാകുന്നതാ :ഡി

libregeek said...

ഇന്നത്തെ മാതൃഭൂമിയില്‍:
"...1991-ല്‍ ഫിഫ ലോകഫുട്‌ബോളര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയശേഷം ആദ്യമായി ഈ ബഹുമതിക്ക് അര്‍ഹനാവുന്ന ആദ്യ അര്‍ജന്റീനാ താരമായിരിക്കുകയാണ് മെസി ..."
http://sports.mathrubhumi.com/story.php?id=73361

shreehari said...

കോപ്പിയടി