
ഇന്നലെ ഗ്രോസറി വാങ്ങാന്‍ അല്‍മനാമ സുപ്പര്‍ മാര്‍ക്കറ്റില്‍ വരെ ഒന്ന് പോയി.പച്ചക്കറികള്‍ കുറച്ച് വാങ്ങി ഫ്രൂട്സ് ഇരിക്കുന്ന സെക്ഷനില്‍ ചെന്ന് കുറച്ചു ആപ്പിളും പിയറും വാങ്ങി തിരിച്ച് പോരുംപോഴാണ് ദാ ഇത് ശ്രദ്ധയില്‍ പെട്ടത്. ഉടനേ മൊബൈലിൽ കൺസെപ്ച്വൽ ഫോട്ടോഗ്രാഫി സങ്കേതത്തിൽ ഒരു ഫോട്ടോയങ്ങ് കാച്ചി..
(ഞെക്കി വലുതാക്കി കാണാം)
അതെ.. സംഗതി അത് തന്നെ നമ്മുടെ സ്വന്തം ചക്ക!. ഒരു വ്യത്യാസം മാത്രം. നാട്ടിലെ അല്ല. നമ്മുടെ സ്വന്തം തേൻവരിക്കയുടെ ഏഴയലത്ത് പോലും കെട്ടാൻ കൊള്ളാത്ത അങ്ങ് മലേഷ്യയിൽ നിന്ന് വരുന്ന വരുന്ന, ഏതോ ഒരു സാധനം..
തൂക്കം: അരക്കിലോ (മാക്സിമം ഒരു പത്തെണ്ണം)
വില: 16 ദിർഹംസ് = 16*12.25 = 196 ഇൻഡ്യൻ രൂപാ !! കണക്ക് കൂട്ടി വരുമ്പം ഒരു ചക്കച്ചുളയ്ക്ക് നാട്ടിലെ 20 രൂപാ !! അതും ഉള്ളിലെ ചക്കക്കുരുപോലും ഇല്ലാതെ !!
നാട്ടിൽ ഇത്രയും രൂപയുണ്ടേല് മിനിമം 2 വലിയ ചക്കയെങ്കിലും കിട്ടൂലേ ? (ഒരു പത്ത് - ഇരുപത് കിലോ)
നമ്മുടെ നാട്ടിൽ ചില സ്ഥലങ്ങളിൽ അണ്ണാനും വവ്വാലും കൊത്തി ആർക്കും വേണ്ടാതെ കിടക്കുന്ന സാധനത്തിന് ഇങ്ങ് കടലു കടന്ന് എത്തുമ്പോഴുള്ള ഒരു വെയ്റ്റേയ് !!
5 comments:
അതൊക്കെ പോയി...ഇന്നിപ്പോ ഈ ചക്കക്ക് എന്താ വില ! ചെന്നൈ മാര്‍ക്കറ്റില്‍ വലിയ ചക്കക്ക് 400 -500 രൂ ഉണ്ടായിരുന്നു.നാട്ടിലെ ചക്കയെല്ലാം പണ്ട് പഴുത്തു താഴെ വീണു പോകുമായിരുന്നു.ഇപ്പോള്‍ മൂക്കുന്നതിനു മുന്‍പ് ചക്ക ബിസിനസുകാര്‍ വരും.ലോറിക്കണക്കിനാ തമിഴ്‌നാട്ടിലേക്കും ആന്ധ്രയിലേക്കും ചക്ക പോകുന്നത്..അവരെല്ലാം പഴത്തിനു വേണ്ടി മാത്രമാണു ഉപയോഗിക്കുന്നതും !
അപ്പോള്‍ പിന്നെ കിട്ടിയ വിലയ്ക്ക് അവിടെ വാങ്ങുന്നതായിരുന്നു ബുദ്ധി !
സുനിലേ,
അപ്പോ അതു ശരി!! നാട്ടീന്ന് പോന്നിട്ട് നാള് കൊറേ ആയതിന്റ്റെ കുഴപ്പമാ.. പറഞ്ഞു വരുമ്പം ഈ കണ്ട സാധനം ലാഭമായിരുന്നല്ലേ??
ശ്ശോ.. വാങ്ങിയാ മതിയായിരുന്നു :)
ആപ്പിളിനും മുന്തിരിക്കും മാതരമല്ലേ നമുക്കിടയില്‍
ആഭിജാത്യമുള്ളു !!!!
പാവം ചക്കയും മാങ്ങയും തേങ്ങയും കൈത്തച്ചക്കയും,പപ്പായയും അന്യ രാജ്യങ്ങളിലെങ്കിലും
അംഗീകരിക്കപ്പെടട്ടെ :)
ഗള്‍ഫില്‍ പുതിയ കാഴ്ചയല്ലല്ലൊ!
ഉള്ളിൽ ചക്കക്കുരു ഇല്ലാത്തത് നല്ലതല്ലെ ഉസ്മാനിക്ക. കുരു ഉണ്ടായിരുന്നെങ്കിൽ അരക്കിലോയിൽ (ഇത്രേം ചൊള മൊടക്കി) എത്ര ചുള കിട്ടും?
ഞാൻ മാഞ്ചെസ്റ്ററിൽ (അവിടെ താരതമ്യേന മലയാളികൾ, ഇന്ത്യാക്കാർ തന്നെ, കുറവാണ്) ഉണ്ടായിരുന്ന കാലത്ത് കേട്ട കാര്യമാണ്. അവിടെ സമോസയും പഴംപൊരിയുമൊക്കെ കിട്ടും. (സമോസ മലയാളിയല്ലാത്തതിനാൽ തള്ളിക്കളയാം). വില ഒരു പൗണ്ട്, അന്നത്തെ റേറ്റ് വെച്ച് ഏതാണ്ട് 78-80 രൂപ. ഇവിടെ നാലോ അഞ്ചോ രൂപയ്ക്ക് കിട്ടുന്ന സാധനം.
Post a Comment