ഫ്രീ ഹോം ഡെലിവറി

Sunday, February 21, 2010

ഒരു പ്രോഗ്രാമറുടെ ഉയർത്തെഴുന്നേൽ‌പ്പ് !!

ഉത്തരവാദിത്ത ബോധമുള്ള ഒരു ബ്ലോഗറെന്ന നിലയിൽ മലയാളം ബൂലോകത്തോട് എനിക്ക് ചില കടപ്പാടുകൾ ഉണ്ടെന്ന് വിശ്വസിക്കുന്നതിനാൽ നിങ്ങൾക്കെല്ലാം ഉപകാരപ്പെടാൻ സാധ്യതയുള്ള ഒരു പുതിയ പ്രോഗ്രാം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഞാനിപ്പോൾ. ബൂലോകം മൊത്തം ഇപ്പോൾ പ്രോഗ്രാമേഴ്സിനെ കൊണ്ട് നിറഞ്ഞിരിക്കുവാണല്ലോ ?. പണ്ട് ആയിരത്തി തൊള്ളായിരത്തി അൻപത്തി ആറിൽ അന്റാർട്ടിക്കായിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പഠിച്ച ‘റാസ്കൽ’ (Heskel എന്ന് ഇതിനെ ഇംഗ്ലീഷിൽ പറയും) ലാങ്വേജിന്റെ ഓർമയിലാണ് ഇതെഴുതാൻ ശ്രമിക്കുന്നത്. തെറ്റുകൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ മറക്കണ്ട.

ഇതുവരെ ജിമെയിൽ അക്കൌണ്ടുള്ള ഏത് ബ്ലഡി മല്ലുവിനും കമന്റിടാൻ പറ്റുമായിരുന്നെങ്കിൽ ഇനി മുതൽ കഥ അതല്ല. ബ്ലോഗുകളിൽ കമന്റിടുന്നതിനായി ചില മാനദണ്ഡങ്ങൾ ഇറക്കുവാൻ ഗൂഗിൾ ആലോചിക്കുന്നതായി കേൾക്കുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് യു.എ.ഇ സിവിൽ & ക്രിമിനൽ ലോയിൽ ഉള്ള അഗാധമായ അറിവ്. അതില്ലാത്ത കണ്ട്രികൾ ഇനി ചുമ്മാ ഇരുന്നാ മതി.. ഇത്തരത്തിൽ ഇന്ന് ‘ബ്ലഡി മല്ലൂ ബ്ലോഗേഴ്സ്‘ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രധാന ചില നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിലാണ് ഇത് ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചത്. തന്നെയുമല്ല പണ്ടൊരിക്കൽ ഞാൻ തുടങ്ങിയ ‘സൂചിയും നൂലും’ , ‘കൊച്ചുപുസ്തകം’ എന്നീ പ്രോജക്ടുകളോട് നിങ്ങൾ കാണിച്ച ആക്രാന്തവും ആക്രോശവും ആവേശവും ഒക്കെ ഓർക്കുമ്പോൾ ഞാൻ ഇത് ചെയ്യാതെ എങ്ങനെ അടങ്ങിയിരിക്കും ?? ഹല്ല ... നിങ്ങളു തന്നെ പറ... ഇതെല്ലാം കൂടി ആയപ്പോൾ
എന്നിൽ ഉറങ്ങി കിടക്കുകയായിരുന്ന പ്രോഗ്രാമർ സ്വയം പള്ളയ്ക്ക് കുത്തിയുണർത്തുകയും എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്നൊന്നും ഒരു കോപ്പും അറിയാഞ്ഞിട്ടും ഞാനങ്ങ് പണി തുടങ്ങുകയും ചെയ്തു. സംഭവം ഇതാണ്.

പ്രോഗ്രാമിന്റെ ലോഗരിതത്തിലേക്ക് (അൽഗോരിതം എന്നൊക്കെ വിവരമില്ലാത്ത ചിലവന്മാര് പറയാറുണ്ട്) . എഴുതുന്നതിനു മുൻപേ ഒരു വാക്ക്.

ഇത് ഇൻസ്റ്റാൾ ചെയ്ത് മര്യാദയ്ക്ക് എന്റെ ബ്ലോഗിൽ വന്ന് കമന്റിട്ടില്ലെങ്കിൽ നീയോക്കെ വിവരമറിയും.


“കൊള്ളാം“ “നന്നായി“ “സൂപ്പർ“ ഇതുപോലത്തെ ഞഞ്ഞാ പിഞ്ഞാ കമന്റാണേൽ എന്റെ പട്ടിക്ക് വേണം....

ദാ ഇതു പോലെ .... ‘മജന്ത അൽ‌പ്പം കൂട്ടിയിടടാ പട്ടീ’ പോലത്തെ നല്ല ക്രിയേറ്റീവായ കമന്റുകളാണ് എനിക്കാവശ്യം.

ഇനി സ്റ്റെപ്പുകൾ

0. ഒരു പോസ്റ്റിട്ടാൽ ഇട്ടവൻ ആദ്യം ചെയ്യാറുള്ളത് പബ്ലിഷ് ബട്ടൻ അടിച്ച് കഴിഞ്ഞാൽ ഉടൻ തന്നെ ഓടിച്ചെന്ന് സ്വന്തം കമന്റ് പെട്ടിയിൽ പോസ്റ്റിന്റെ എവിടുന്നേലും ഒരു കുഞ്ഞ് പാരഗ്രാഫ് പൊക്കി (അവസാന പാരഗ്രാഫ് തെന്നെ ആണെങ്കിൽ അത്യുത്തമം.) ‘ബ്ലും’ എന്ന് ഇടുക എന്നതാണ്. ഇതെന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് സത്യത്തിൽ എനിക്കും വലിയ പിടിയൊന്നുമില്ല. (എന്നെ പോലെ പലർക്കും) . എന്നാലും കിളിമൊഴി, പിൻ‌മൊഴി,മറു മൊഴി, പഴമൊഴി, പഴം‌പൊരി തുടങ്ങി ഒട്ടനവധി ‘പിൻ വാതിൽ’ അഗ്രികളിൽ ചെന്നിടിക്കാനാണ് ഈ ‘ഗണപതി കമന്റ്’ അടിക്കുന്നതെന്ന് ഈയിടക്ക് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്.

അപ്പോൾ ഈ ക്രിത്യം ഓട്ടോമേറ്റ് ചെയ്യാനായി ഒരു വിഭാഗവും ഞാൻ നിർമ്മിക്കുന്ന ഈ പ്രോഗ്രാമിൽ വേണ്ടതാണ്. അതിനായി ഇട്ട പോസ്റ്റിന്റെ അത്ര വലുതല്ലാത്ത പാരഗ്രാഫ് ഒരെണ്ണം തപ്പിയെടുത്ത് ആദ്യത്തെ കമന്റായി ചാമ്പുക.

1. ആദ്യം തന്നെ നമ്മ്ടെ ബ്ലോഗീ വരുന്ന മൊത്തം കമന്റിനേം നോക്കി ഇരുപത്തിനാലു മണിക്കൂറും ഇങ്ങനെ ഇരിക്കുക.. പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളല്ല ഇരിക്കേണ്ടത്. പ്രോഗ്രാം....പ്രോഗ്രാം.. (ഇതിനെ ലൂപ്പെന്നോ ആപ്പെന്നോ എങ്ങാണ്ടൊക്കെയാണ് പ്രോഗ്രാമേഴ്സ് പറയുന്നത്. മറന്ന് പോയി ). ഇങ്ങനെ വരുന്ന കമന്റുകളെ ഓരോന്നായി എടുത്ത് :

2. ഈ പ്രോഗ്രാമിന്റെ പ്രധാന ഉദ്ദേശ്യ ലക്ഷ്യമായ, എന്നാൽ ഏറ്റവും പ്രാധാന്യമേറിയ ഒരു സംഗതിയാണ് ആദ്യമേ തന്നെ ചെയ്യേണ്ടത്. കമന്റ് ചെയ്ത ആളിന്റെ പേര് ‘കോംസ് ടോനുമഠം’ എന്ന് കണ്ടാൽ ഉടൻ തന്നെ കൂടുതൽ ഒന്നും ആലോചിക്കാതെ ( ഓ.. അത് പറയാൻ മറന്നു... വേണ്ടാത്ത കമന്റുകൾ തട്ടാനായി ഒരു വലിയ മുഴുത്ത കൊട്ട സൈഡിൽ തന്നെ കരുതണം - പ്രോഗ്രാമെഴ്സ് ഇതിനെ റീസൈക്കിൾ ജിന്ന് എന്നും വിളിക്കാറുണ്ട്.) കഴുത്തിനു പിടിച്ച് റിസൈക്കിൾ ജിന്നിലേക്ക് ചാമ്പുക.. (നോട്ട്: കമന്റ് ധാന്യം തിന്നാണ് ജീവിക്കുന്നതെങ്കിൽ അങ്ങനെയുള്ളവർക്ക് വേണ്ടി DELETE_KOMSTONUMADOM‌_YN എന്നൊരു യൂണിവേഴ്സൽ വേരിയബിൾ തന്നെ
ഉണ്ടാക്കുക. അത് സൌകര്യം പോലെ YES / NO എന്ന് സെറ്റ് ചെയ്യാവുന്ന തരത്തിൽ ആക്കുക.)

3. ഇത്രയുമായാൽ തന്നെ പ്രോഗ്രാമിന്റെ പണി പകുതി കഴിഞ്ഞെന്ന് പറയാം.

4. ഈ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുന്ന ബ്ലോഗിൽ എവിടേലും ‘കൈ', 'കാൽ’, 'പള്ളി’,‘അമ്പലം’ പോലുള്ള വാക്കുകൾ ഉണ്ടെങ്കിൽ ഇനി വരുന്ന കമന്റുകളിൽ :) , ::)), :(,:-> ഇത്യാദി മൻസിലാവാത്ത ‘ചേറ്റ’ സാധനങ്ങൾ ഒണ്ടേല് പഴയ പോലെ തന്നെ അതിനേം ജിന്നിലേക്ക് തട്ടുക. (ഇവിടെയും SMILY_ALLOWED_YN എന്ന ഒരു വേരിയബിൾ വേണമെങ്കിൽ വെക്കാവുന്നതാണ്. പക്ഷെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇൻഡ്യ ഒഴികെ ലോകത്തെ മറ്റു രാജ്യങ്ങളിൽ മാത്രമേ ഈ വേരിയബിൾ കൊണ്ട് ഗുണമുള്ളൂ...ഇൻഡ്യയിൽ ഉള്ള ബ്ലോഗർമാർ ഈ വേരിയബിൾ വെച്ചിട്ടും വലിയ ഗുണമൊന്നുമില്ല..പ്രത്യേകിച്ച് കേരളത്തിലാണേൽ ഉണ്ട കിട്ടും ഉണ്ട!!.. ) . മറ്റൊരു കാര്യം ‘പൊട്ടും’, ‘തട്ടും’, ‘സൂചി’, ‘നൂല്’ എന്നിത്യാദി വാക്കുകൾ ദയവായി കമന്റിൽ വരാതെ സൂക്ഷിക്കാനും ഈ പ്രോഗ്രാം ഉപയോഗിക്കാം.

5. ‘അടിപൊളി’, ‘ഇടിവെട്ട്’,‘തകർപ്പൻ’,‘സൂപ്പർ’ എന്നിങ്ങനെ കോൾമയിരു കൊള്ളിക്കുന്ന വാക്കുകൾ ഉള്ള കമന്റുകൾ മാത്രം വെളിച്ചം കേറാത്ത ഒരു അറയിലേക്ക് മാറ്റി അടച്ച് വെയ്ക്കുക. (ഇതിനെ ‘അറേ‘ എന്നും Array എന്നും ഒക്കെ ലോകത്തിന്റെ പല ഭാഗങ്ങളിലും അറിയപ്പെടാറുണ്ട്)

6. ഇനി നേരത്തേ അറയിലാക്കി അടച്ച് വെച്ചിരുന്ന കമന്റുകൾ വന്ന (തന്ന) ബ്ലോഗന്മാരെ / ബ്ലോഗികളെ കുത്തിയിരുന്ന് കണ്ടുപിക്കണം. ഇതിനു പ്രത്യേകിച്ച് പ്രോഗ്രാമിന്റെ ഒന്നും ആവശ്യമില്ല. ഒരു പേപ്പറിലോ മറ്റോ എഴുതി വെച്ചേച്ച് സമയം പോലെ തപ്പി എടുത്താലും മതി. ( പിന്നീട് നിങ്ങൾ പോസ്റ്റൊന്നും എഴുതാതെ ബോറടിച്ച് ഇരിക്കുമ്പോൾ അവിടെ ചെന്ന് ഇതുപോലൊക്കെ തിരിച്ച് അവരേയും കോൾമയിരു കൊള്ളിക്കാവുന്നതാണ്.)

7. ഓരോ മൂന്ന് കമന്റ് കൂടുമ്പോഴും ജീമെയിലിലേക്ക് ഒരു റിമൈൻഡർ മെയിൽ അയക്കാവുന്നതാണ്. ലാസ്റ്റ് കമന്റ് പൂശിയ മൂന്നുപേർക്കുള്ള നന്ദിപ്രകാശനം അയക്കാ‍നായുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഇത്. - ഇതിലെ മൂന്ന് എന്നുള്ളത് ഒരു വേരിയബിൾ (Variable) ആക്കാം. ചില പ്രശസ്ത മലയാളം ബ്ലോഗേഴ്സിനിടയിൽ ഈ വേരിയബിൾ അര (1/2 അധവാ .5) വരെ കണ്ടു വരാറുണ്ട് - ഉദാഹരണത്തിന് ആകെയുള്ള അറുപതു കമന്റിൽ നാല്പതും
ചുള്ളന്റെ നന്ദി പ്രകാശനം ആയിരിക്കും എന്നർഥം..

8. ഇനി ഈ ലൂപ്പ് ഇങ്ങനെ തുടർന്നോണ്ടേയിരിക്കുക.. ബോറടി തീരുന്ന വരെ..

ഇനി ഇതിനെ എങ്ങനെ പ്രോഗ്രാം ആക്കാം എന്ന് നോക്കാം. ഇപ്പോൾ വന്ന ഒരു കൺഫ്യൂഷൻ ഇത് ഏത് ലാങ്വേജിൽ എഴുതും എന്നതാണ്. ഒരു പത്തിരുപത് ലാങ്വേജ് ഒക്കെ അറിഞ്ഞാലുള്ള കുഴപ്പമാണിത്... അവസാനം ഞാൻ അതങ്ങ് തീരുമാനിച്ചു... ഇതെഴുതാനായി 'BLO' എന്ന ഒരു പുതിയ കമ്പ്യൂട്ടർ ലാങ്വേജ് തന്നെ അങ്ങ് ഒണ്ടാക്കി !!.

NB: (ഇതിലെ ചില വരികൾ മറ്റു ലാങ്വേജുകളുമായി ചില സാമ്യം കണ്ടാൽ അത് തികച്ചും യാദ്രുശ്ചികം മാത്രമാണ്)


const KOL_MAIR = '‘അടിപൊളി’, ‘ഇടിവെട്ട്’,‘തകർപ്പൻ’,‘സൂപ്പർ’;
const KAI_SMILE = ':),:(,:)),:-<,")*';

var GM_RDR = getvar("Enter the value for GM_RDR ( Gmail remainder interval");
var SMILY_YN = getvar("Enter the value for SMILY_YN");
var DELETE_KOMSTONUMADOM‌_YN = getvar('Enter the value for KOMSTONUMADOM‌_YN");

last_para = getlastpara('blog_url')
put_first_comment(last_para)

comments = getcomments('blog url');
for (i=0 i< count(commentss)i++)
{
comment = comments[i];
if (instr("COMSTONUMADOM",comment) )
deletecomment(comment[i]);
if (instr(comments[i],KAI_SMILE))
comments[i] = replace(comments[i],KAIL_SMILE,"ബ്ലഡി മല്ലു");
if (instr(comments[i],KOL_MAYIR))
varAuthor = comments[i].getAuthorName;
varURL = comments[i].getCommentorURL;

varArr = array(varAuthor,varURL);
print varArr;

displayComment(comments[i]);
}


ഞാൻ ഫയർഫോക്സ് മാത്രമേ യൂസ് ചെയ്യാറുള്ളൂ.. ബാക്കിയുള്ള കൂതറ ബ്രൌസറുകളിൽ ഈ പ്രോഗ്രാം എന്നാ കോപ്പ് കാണിക്കുമെന്ന് എനിക്കറിയാന്മേല. ഞാനൊട്ട് നോക്കിയിട്ടില്ലാ... ഇനി നോക്കേം ഇല്ല. പക്ഷെ 70% വരുന്ന ഇന്റർനെറ്റ് എക്സ്പ്ലോറർ യൂസേഴ്സ്സും 10-20% വരുന്ന ക്രോം യൂസെഴ്സും എനിക്ക് കമന്റിട്ടില്ലേല് എനിക്ക് കലിയിളകും. പറഞ്ഞില്ലെന്ന് വേണ്ട !!... എന്നാപ്പിന്നെ തൊടങ്ങിക്കോ.


(അപ്ഡേറ്റ്: ഇത് എഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽ ബൂലോകത്തെ ചില പുലികൾ ഇറാത്തോസ്തനീസിന്റെയും യൂളറുടേയും എസ്തപ്പാനോസിന്റേയും ചാണ്ടിക്കുഞ്ഞിന്റേയും ഒക്കെ ലോഗരിതം എടുത്തിട്ട് അലക്കുന്നത് കണ്ടു. അതിലൊരു പുലിയുടെ കുഞ്ഞ് - (വെറും 9 വയസ് !) അതൊക്കെ വെറും പുല്ലുപോലെ സോൾവ് ചെയ്തെന്ന് കേട്ടതോടെ ഞാൻ ആകെ തരിച്ച് പോവുകേം ചെയ്തു...പ്രായം പത്ത് നാല്പത് കഴിഞ്ഞിട്ടും നാല് വരി കോഡാനറിയാത്ത ഞാനെവിടേ ആ പുലിക്കുഞ്ഞെവിടെ ? ബാക്കി പ്രോഗ്രാം എഴുതാനുള്ള മൂഡ് തന്നെ പോയെങ്കിലും ഒരു ഗ്ലാസ് കോം‌പ്ലാൻ കുടിച്ച് ഞാൻ പിന്നെം ഉഷാറായി. )

7 comments:

കണ്ണനുണ്ണി said...

ജാവാസ്ക്രിപ്റ്റ് ആണല്ലേ വീക്നെസ്...ഗള്ളന്‍...
പ്രോഗ്രാം പുതുംയ്ണ്ട് ട്ടോ...
ക്രോം, സഫാരി...ie8 തുടങ്ങിയവയ്ക്ക് കൂടി ഓടിക്കാവുന്ന രീതിയില്‍ എഴുതിക്കോ...

Vayady said...

ഒരു ബ്ലോഗില്‍‌ നിന്നും മറ്റൊരു ബ്ലോഗിലേയ്‌ക്ക്‌ പറക്കുന്നതിനിടെ അറിയാതെ കണ്ണില്‍‌പ്പെട്ടതാണീ ബ്ലോഗ്.

പോസ്റ്റ്‌ വായിച്ചു. നല്ല സ്വാദ്‌! (കൊള്ളാം, നന്നായി, കലക്കി, ഉഗ്രന്‍‌ എന്നൊക്കെ എഴുതി മടുത്തു) ഇനിയും ഇതുപോലുള്ള വിഭവങ്ങള്‍‌ ഒരുക്കൂ..വീണ്ടും വരാം.

Calvin H said...

തകര്‍ത്തടുക്കി :)

Calvin H said...

ഓഹ് നമ്മടെ കുബൂസ് ബ്ലോഗായിരുന്നാ...:)

ഉസ്മാനിക്ക said...

vayady,
thanks !

കാല്വിനേ,
ഒരു പേരിൽ തന്നെ എത്ര നാളാ ജീവിക്കുന്നേ... അനോണിയല്ലേ... എത്ര പേരുവേണേലും മാറ്റാല്ലോ :)

Ashly said...

ഹ..ഹ..ഹാ...ആഘോഷമായി....

അല്ല, ഇപ്പൊ സെറ്റ്‌ ചെയ്തിരിക്കുന്ന GM_RDR എത്രയ ? ;)

sonu said...

ഞാനും എഴുതി ഒരു പ്രോഗ്രാം. സംശയമുണ്ടെങ്കിൽ ഇവിടെ നോക്കാം.
www.malayalamtyping.page.tl