ചില സാമാനങ്ങൾ കൈവശമുണ്ടെങ്കിൽ ഏത് ഏമ്പോക്കിക്കും ആരെ വേണേലും എപ്പോ വേണേലും ഈസിയായി കൊല്ലാം. കുറച്ച് കഴിഞ്ഞ് ജീവിപ്പിക്കാം . കൊറേ കഴിഞ്ഞ് പിന്നേം കൊല്ലാം.
(സ്വന്തമായി ഒരു ചാനലോ പത്രമോ (ഓൺലൈൻ) നിർബന്ധം . ഇത് രണ്ടും ഇല്ലാത്ത ഊച്ചാളികൾ ഈ പണി ഇവിടെ വെച്ച് നിർത്താം.)
1. ഈ ഉപകരണം സൈറ്റിലാണേൽ സ്ക്രീനിന്റെ മുകളിലും ചാനലിലാണേൽ താഴെയും ഫിറ്റ് ചെയ്യാം.
2. കൊല്ലാൻ ഉദ്ദേശിക്കുന്ന ആളുടെ ഫോട്ടോയുടെ സൈഡിലായി, , കൊന്നുകഴിഞ്ഞാൽ വെയ്ക്കാനുള്ളതാണ് ഈ ഉപകരണം. ചുവപ്പ് നിറമാണെങ്കിൽ അത്യുത്തമം.
3. കൊല്ലാൻ ഉദ്ദേശിക്കുന്ന ആളിന്റെ പല പോസുകളിൽ ഉള്ള ഫോട്ടോകൾ. (ആൾടെ ചെറുപ്പത്തിലുള്ള ഫോട്ടോ ഒരെണ്ണം നിർബന്ധമാണ്.)
4. കഴുത്തൊടിഞ്ഞ് മേശയിൽ വളഞ്ഞ് കുത്തി കിടക്കുന്ന ഏതേലും ഒരു വായിനോക്കി – മുഴുത്തത് 1
5. STD / ISD വിളിക്കാൻ സൌകര്യമുള്ള ഒരു ഫോൺ (കോർഡ്ലസ്) – 1
6. കൊല്ലാൻ ഉദ്ദേശിക്കുന്ന ആളിന്റെ കൂട്ടുകാൾ / നാട്ടുകാർ / പരിചയക്കാൻ എന്നിവരുടെ ടെലഫോൺ നമ്പർ – മിനിമം 4 എണ്ണം.
7. തൊലിക്കട്ടി – 3 ഇഞ്ച്
8. താഴെ കാണുന്ന പോലുള്ള ചില പ്രസ്താവനകൾ
അ. “ മലയാളത്തിന്റെ തീരാനഷ്ടം”
ആ. “നഷ്ടമായത് ഉജ്ജ്വല പ്രതിഭയെ”
ഇ. “വിസ്മയമായ അതുല്യ പ്രതിഭ”
ഈ. “കേരളം വിതുമ്പുന്നു”
(ബാക്കി യുക്തി പോലെ)
ഇത്രേം ആയാൽ ഉദ്ദേശിച്ച ആൾ തനിയേ ചത്തോളും. എന്നിട്ടും ചത്തില്ലെങ്കിൽ ….
“ഈ പരിപാടി നിങ്ങൾക്കായി അവതരിപ്പിച്ചത് ……. “
3 comments:
അതു കറക്റ്റ്
നൂറു ശതമാനം വാസ്തവം എന്നെ പറയാനുള്ളൂ... ഈ ചാനലുകള്‍ മനുഷ്വത്വം എന്നാണു പഠിക്കുക...
നൂറു ശതമാനം ശരി..
Post a Comment