"ഡേയ് ഇതിലെങ്ങനാഡേയ് ചീട്ട് കളിക്കുന്നേ?? “
“ഒരു പിടിയുമില്ലണ്ണാ”
“നിനക്ക് പാട്ട് കേൾക്കാൻ അറിയാമാ ?”
“ഇല്ലണ്ണാ”
“ചാറ്റ് ചെയ്യാനാ”
“അതെന്തോന്ന് ??”
“ആ... പഷ്ട് “
“സിനിമയെങ്കിലും നടക്കുമോടേയ് ?”
“അതറിയാമണ്ണാ..”
“ഓ .. ആശ്വാസം”
“സി.ഡി വല്ലതും ഇരുപ്പോണ്ടോടേയ് ?”
“ഇപ്പോ ഇല്ലണ്ണാ... എന്താ തപ്പണാ?”
“പോയി എന്തേലും തപ്പിക്കൊണ്ട് വാടേയ്”
“ശരിയണ്ണാ...”
“അണ്ണാ..... കിട്ടിയണ്ണാ...... “
“ഏതാടാ കിട്ടിയത് ??? നല്ലതുവല്ലോം ആണോഡേയ് ??”
“പൊളപ്പൻ അണ്ണാ....”
“ആ.... ഇത് കൊണ്ട് അങ്ങനേലും വല്ല പ്രയോജനം ഉണ്ടാവട്ടടേയ് “
........................
........................
ഇന്നലെ രാത്രി എം.എൽ.എ ഹോസ്റ്റലിൽ നടന്നിരിക്കാൻ സാധ്യതയുള്ള ഒരു സംഭാഷണം..
(വാർത്ത: എം.എൽ.എ മാർക്ക് സ്വതന്ത്ര സോഫ്റ്റ്വെയറോടു കൂടിയ പുതിയ ലാപ്ടോപ്പുകൾ വിതരണം ചെയ്തു..)
Tuesday, December 29, 2009
Thursday, December 24, 2009
നീതി, നിയമം.....ത്ഫൂ....

14 വയസുള്ള ഒരു പാവം പെൺകുട്ടിയെ മാനഭംഗപ്പെടുത്തി ആത്മഹത്യക്ക് പ്രേരിപ്പിച്ച് കൊന്ന, അവളുടെ കുടുംബത്തെ വിടാതെ വേട്ടയാടിയ, നീതിപാലകന്റെ കുപ്പായമണിഞ്ഞ് മാറിമാറി വന്ന സർക്കാരുകളുടെ തലോടലുകളേറ്റ് സംസ്ഥാന ഡിജിപി വരെയായ ഒരു നീതിപാലകനു 19 വർഷങ്ങൾക്കിപ്പുറം ശിക്ഷവിധിച്ചു നമ്മുടെ നീതി പീഠം,
ലജ്ജ തോന്നുന്നു ഈ നാട്ടിൽ ജനിച്ചതിനെയോർത്ത് !!
നീതി......നിയമം....... ത്ഫൂ !!!!
Monday, December 21, 2009
മാതൃഭൂമിയുടെ ചില ‘കളികൾ’
ഒരു ക്രിക്കറ്റ് ഭ്രാന്തനായിട്ടും ഇന്നലത്തെ കളി കാണാൻ പറ്റിയില്ലല്ലോ എന്ന വിഷമത്തിലായിരുന്നു. രാവിലെ തന്നെ രണ്ട് മൂന്ന് പത്രത്തില്‍ അതിന്റെ വിവരങ്ങളൊക്കെ വായിച്ച് ഒന്ന് പുളകം കൊള്ളാമെന്ന് കരുതിയാണ് ആദ്യമേ മനോരമയിൽ കേറിയത്. കളിയുടെ റിപ്പോർട്ടിങ്ങ് അത്ര പോര എന്ന് തോന്നിയപ്പോൾ പിന്നെ മാതൃഭൂമി നോക്കിയേക്കാമെന്ന് വെച്ചു. സംഗതി കൊള്ളാം. കാര്യങ്ങൾ നല്ല വെടിപ്പായി എഴുതിയിട്ടുണ്ട്. വായിച്ച് വായിച്ച് അവസാനമെത്തിയപ്പോൾ ദാണ്ടേ താഴെ കമ്പ്ലീറ്റ് സ്കോർ കാർഡ് നല്ല വെടിപ്പായിട്ട് പറ്റിച്ചു വെച്ചിരിക്കണ്. ഒറ്റ നോട്ടത്തിൽ തന്നെ നല്ല മുഖപരിചയം തോന്നിയപോലെ.
“ഇവങ്കളെ എങ്കയോ പാർത്തമാതിരി ...“
ഒന്നൂടെ സൂക്ഷിച്ച് നോക്കിയപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് വശം ക്ലിയറായത്. ബാക്കി നിങ്ങളു തന്നെ തീരുമാനീര്.ഒർജിനൽ സ്കോർകാർഡ്
അതോ ഇനി എനിക്ക് തെറ്റിയതാണോ? ലിവരുടേത് ലവരു അടിച്ച് മാറ്റിയതാണോ. അതോ ലവരുതന്നാണോ ലിവര്‍ ? ആകെ കൺഫ്യൂഷൻ...
“ഇവങ്കളെ എങ്കയോ പാർത്തമാതിരി ...“
ഒന്നൂടെ സൂക്ഷിച്ച് നോക്കിയപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് വശം ക്ലിയറായത്. ബാക്കി നിങ്ങളു തന്നെ തീരുമാനീര്.ഒർജിനൽ സ്കോർകാർഡ്
അതോ ഇനി എനിക്ക് തെറ്റിയതാണോ? ലിവരുടേത് ലവരു അടിച്ച് മാറ്റിയതാണോ. അതോ ലവരുതന്നാണോ ലിവര്‍ ? ആകെ കൺഫ്യൂഷൻ...
Saturday, December 12, 2009
Thursday, December 10, 2009
ലവണ തൈലം !
ലവണ തൈലം തേച്ച് തേച്ച് മ്മടെ ചങ്ങായീന്റെ പെമ്പിളേടെ ഏഴ് മാസം ഗർഭം ഇപ്പം മൂന്ന് മാസം ആയീന്ന് !!
എന്നാലെന്താ വയറു കുറഞ്ഞീലേ !!
Monday, December 7, 2009
Subscribe to:
Posts (Atom)